India vs England Lord's Test : രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച, അവസാന ദിനം പ്രതീക്ഷ റിഷഭ് പന്തിൽ

India vs England Second Test : സ്കോർ ഇന്ത്യ- ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് ആറിന് 181 ഇംഗ്ലണ്ട് - ഒന്നാം ഇന്നിങ്സ് 391; ഇന്ത്യക്ക് 154 റൺസ് ലീഡ്. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇഷാന്ത് ശർമയുമാണ് നിലവിൽ ക്രീസിൽ.

Written by - Jenish Thomas | Last Updated : Aug 16, 2021, 03:59 PM IST
  • ഇന്ത്യ- ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് ആറിന് 181
  • ഇംഗ്ലണ്ട് - ഒന്നാം ഇന്നിങ്സ് 391;
  • ഇന്ത്യക്ക് 154 റൺസ് ലീഡ്.
  • 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇഷാന്ത് ശർമയുമാണ് നിലവിൽ ക്രീസിൽ.
India vs England Lord's Test : രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച, അവസാന ദിനം പ്രതീക്ഷ റിഷഭ് പന്തിൽ

London : ലോർഡ്സ് ടെസ്റ്റിന്റെ (Lord's Test) രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ തുടക്കം പാളി. മധ്യനിരയിൽ ചേതേശ്വർ പൂജാരയും (Cheteshwar Pujara) അജിങ്ക്യ രഹാനെയും (Ajinkya Rahane) ചേർന്ന് പ്രതിരോധിച്ചെങ്കിലും ഇന്ത്യ ജയത്തിനായിട്ടുള്ള ലീഡിലേക്കെത്തിട്ടില്ല. സമനിലക്കായി അവസാന ദിനത്തിൽ പ്രതീക്ഷ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിലേക്ക് അർപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

സ്കോർ
ഇന്ത്യ- ഒന്നാം ഇന്നിങ്സ് 364, രണ്ടാം ഇന്നിങ്സ് ആറിന് 181
ഇംഗ്ലണ്ട് - ഒന്നാം ഇന്നിങ്സ് 391; ഇന്ത്യക്ക് 154 റൺസ് ലീഡ്. 14 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ഇഷാന്ത് ശർമയുമാണ് നിലവിൽ ക്രീസിൽ.

ALSO READ : India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍

ഒന്നാം ഇന്നിങ്സ് പോലെ മികച്ച തുടക്കം പ്രതീക്ഷിച്ച ഇന്ത്യ ഒന്ന് നില ഉറപ്പിച്ച് വരുമ്പോഴാണ് പത്താമത്തെ ഓവറിൽ തന്നെ ആദ്യം പിഴച്ചത്. ആദ്യ ഇന്നിങ്സിൽ ജെയിംസ് ആൻഡേഴ്സണും ഒല്ലി റോബിൻസണുമാണ് ആക്രമണം നടത്തിയതെങ്കിൽ ഇന്നലെ നാലാം ദിനത്തിൽ മാർക്ക് വുഡും മോയിൻ അലിയും ചേർന്നാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. 

വീണ്ടമൊരു ഓപ്പണിങ് സെഞ്ചുറി കൂട്ടകെട്ട് പ്രതീക്ഷ നൽകി KL രാഹുലും രോഹിത് ശർമയും തുടക്കുമിട്ടെങ്കിലും സ്കോർ ബോർഡിൽ ആദ്യ 20 റൺസെത്തുന്നതിന് മുമ്പ് രാഹുൽ പുറത്തായി. തൊട്ട് പിന്നാലെ രോഹിതും മാർക്ക് വുഡിന്റെ പന്തിൽ പുറത്താകുകയും ചെയ്തു.

ALSO READ : India vs England Lord's Test : ലോർഡ്സിൽ ആധിപത്യം സൃഷ്ടിച്ച് ഇന്ത്യ, KL രാഹുലിന് സെഞ്ചുറി

ശേഷം ആദ്യ ഇന്നിങ്സിൽ നിരവധി വിമർശനം നേരിട്ട് ചേതേശ്വർ പൂജാരയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ചേർന്ന് ഇന്ത്യയെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. അവസാനം 20 റൺസെടുത്ത കോലി സാം കറന്റെ മുമ്പിൽ വീണു. 

പീന്നിട് ഇന്ത്യക്ക് സമനില പ്രതീക്ഷ എങ്കിലും നൽകാനായി പൂജാരയും വൈസ്റ്റ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ചേർന്ന് ബാറ്റ് വീശി. പ്രതിരോധത്തിൽ ഇരുവരും ചേർന്ന് മെല്ലെ ഇന്ത്യൻ സ്കോർ 150 കടത്തി. രഹാനെ അർധ സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു . പൂജാര 206 പന്ത് നേരിട്ട് 45 റൺസെടുത്താണ് പുറത്തായത്.

ടീം സ്കോർ 155 ആയപ്പോൾ വീണ്ടും ഇന്ത്യയുടെ വില്ലനായി എത്തിയത് മാർക്ക് വുഡായിരുന്നു. അതും ഇന്ത്യയുടെ പ്രതിരോധ മലയായിരുന്നു പൂജാരയെ തന്നെ പുറത്താക്കിയാണ് വുഡ് മത്സരം തിരിച്ച് ഇംഗ്ലണ്ടിന്റെ കൈകളിലെത്തിച്ചത്. ശേഷം രാഹനെ മോയിൻ അലിയും പുറത്താക്കി. അതും കൂടാതെ അലി രവീന്ദ്ര ജഡേജയുടെയും കൂടി വിക്കറ്റെടുത്ത് ഇന്ത്യയെ സമ്മർദത്തിലാക്കുകയും ചെയ്തു.

ALSO READ : India vs England 2nd Test: ലോഡ്സില്‍ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം 

ആതിഥേയർക്കായി വുഡ് മൂന്ന് വിക്കറ്റും മോയിൻ അലി രണ്ടും വിക്കറ്റ് വീതം നേടി. സാം കറനാണ് മറ്റൊരു വിക്കറ്റ് നേടിയത്. 

ആദ്യ ഇന്നിങ്സിൽ KL രാഹുലിന്റെ സെഞ്ചുറി പ്രകടനത്തിലും രോഹിത് ശർമയുടെ അർധ സെഞ്ചുറി നേട്ടത്തിലാണ് ഇന്ത്യ 364 റൺസെടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലീഷ് ടീം നായകൻ ജോ റൂട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് 391 റൺസെടുത്ത് ഇന്ത്യയ്ക്ക് മേൽ ആദ്യ ഇന്നിങ്സിൽ ആതിഥേയർ 27 റൺസ് ലീഡ് നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News