India vs England : ട്വൻറി20 പരമ്പരയും തിരിച്ച് പിടിച്ച് ഇന്ത്യ, പരമ്പപരയിലെ അവസാനത്തെ അവേശകരമായി മത്സരത്തിൽ ഇന്ത്യക്ക് 36 റൺസിൻറെ ജയം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്.
Ahmedabad : ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ Twenty20 യും സ്വന്തമാക്കി Team India. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അവേശകരമായ അവസാനത്തെ മത്സരത്തിൽ ഇന്ത്യ England നെ 36 റൺസിന് തോൽപ്പിച്ചു. അവസാന മത്സരത്തിലെ ജയത്തോടെ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. കഴിഞ്ഞ് മത്സരങ്ങളിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ സാധിക്കാഞ്ഞ കെ.എൽ രാഹുല്ലിനെ പുറത്തിരുത്തിയാണ് കോലി ഓപ്പണിങിനറങ്ങിയത്.
ALSO READ : India vs England 3rd T20 : അവേശം കനക്കും, ഇന്ന് മൂന്നാം Twenty20, പക്ഷെ കാണികൾ ഉണ്ടാകില്ല
നായകനും ഉപനായകനും ചേർന്ന് സമയം അൽപം പോലും കളയാതെ സ്കോർ അങ്ങലെ ഉയർത്താൻ തുടങ്ങി. കൂട്ടത്തിൽ അൽപം മെല്ലെ ബാറ്റി വീശിയത് കോലിയാണെങ്കിലും ഇന്ത്യൻ ടീമിൻറെ ടോപ് സ്കോറർ നായകൻ തന്നെയാണ്. കോലി 52 പന്തിൽ രണ്ട് സിക്സറുകളും ഏഴ് ഫോറുകളും നേടി 80 റൺസ് സ്കോര്‍ ചെയ്തു.
കോലിയെ കൂടാതെ രോഹിത് ശർമ 5 സിക്സറുകളും 4 ഫോറുകളുമായി 34 പന്തിൽ 64 റൺസെടുത്തു. രോഹിത്തും കോലിയും ചേർന്ന് ഇന്ത്യയുടെ സ്കോർ 100 കടത്തുന്നതിന് മുമ്പ് രോഹിത്തിൻറെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ശേഷം വന്ന സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 39 റൺസും നേടി. അതോടെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് സ്വന്തമാക്കുകയും ചെയ്തു.
ALSO READ : India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli
മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരായ ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴക്കുകയായരുന്നു. ഇംഗ്ലീഷ് ടീമിന്റെ ഇന്നിങ്സിന്റെ തുടക്കത്തിൽ രണ്ടാമത്തെ ബോളിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. എന്നാൽ അതിൽ സമർദപ്പെടാതെ ജോസ് ബട്ലറും ഡേവിഡ് മലാനും ചേർന്ന് മികച്ചൊരു തുടക്കം നൽകി. ഇരുവരും ചേർന്ന് ഇംഗ്ലീഷ് ടീമിനെ 100 കടത്തി. എന്നാൽ 130 റൺസിന് മികച്ച നിലയിൽ ജയത്തിന് വെറും 80 റൺസിന് അകലെ നിൽക്കുമ്പോഴായിരുന്നു ഇംഗ്ലീഷ് ടീമിന്റെ പതനം. പീന്നട് തുടരെ തുടരെ ഇംഗ്ലീഷ് ടീമിന്റെ വിക്കറ്റുകൾ ഓരോന്നായി വീഴാൻ തുടങ്ങി.
നാല് ഓവറിൽ വെറും 15 റൺസേ് മാത്രം വിട്ട് കൊടുത്ത ഭുവനേശ്വർ കുമാറാണ് മാൻ ഓഫ് ദി മാച്ച്. നായകൻ വിരാട് മാൻ ഓഫ് ദി സീരിസും. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പയിൽ ഇനി അവശേഷിക്കുന്നത് ഏകദിന പരമ്പര മാത്രമാണ്. മാർച്ച് 23നാണ് പൂണെയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...