IND vs IRE: ഹാര്‍ദിക് പാണ്ഡ്യ നയിക്കും; അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്ക് ഇന്ന് തുടക്കം
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറും ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തും. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത.
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഹാർദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം തന്നെയാണ് ഈ മത്സരത്തിലെ ശ്രദ്ധകേന്ദ്രം. ഐപിഎല്ലിൽ ഗുജറാത്തിനെ കിരീടത്തിലേക്കെത്തിച്ച നേതൃപാടവം ഇവിടെയും കാഴ്ചവെക്കാനാകുമോ എന്നതാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. രാത്രി ഒമ്പത് മണിക്കാണ് മത്സരം നടക്കുക.
ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറും ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തും. സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ ഉണ്ടാകുമോ എന്നത് വ്യക്തമായിട്ടില്ല. സഞ്ജു കളിക്കും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.
Also Read: FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ചഹൽ എന്നിവർ ബൗളിംഗില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. ഉമ്രാന്‍ മാലിക്ക്, ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതും ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയിലും ഇതേ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത. അതിനാൽ സഞ്ജു അടക്കമുള്ളവര്‍ക്ക് പരമ്പരയിലെ ഓരോ മത്സരവും വളരെ പ്രധാനമാണ്. വിവിഎസ് ലക്ഷ്മണിന് കീഴിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മുൻപ് അയർലെൻഡിനെതിരെ കളിച്ചിട്ടുള്ള മൂന്ന് ടി20 പരമ്പരകളിലും ഇന്ത്യയ്ക്ക് വിജയം നേടിയ ചരിത്രമുണ്ട്. 2009ലെ ടി20 ലോകകപ്പിലായിരുന്നു ആദ്യമായി ഇരു ടീമുകളും മുഖാമുഖം വന്നത്. അതേസമയം കാലാവസ്ഥ കളിക്കാർക്ക് പ്രതികൂലമാകുമോ എന്ന ആശങ്കയിലാണ് താരങ്ങൾ. വെതർ ഡോട് കോമിന്‍റെ റിപ്പോർട്ട് പ്രകാരം കളിസ്ഥലത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. പകല്‍സമയത്ത് 90 ശതമാനവും വൈകിട്ട് 50 ശതമാനവും സാധ്യത കാണുന്നുണ്ട്.
FIFA World Cup 2022 : ലോകകപ്പിനായി ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം
ലണ്ടൺ : ഇന്ത്യക്കെതിരെയുള്ള ട്വന്റി20, ഏകദിന പരമ്പരയിൽ നിന്ന് പിന്മാറി ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ്. ഹജ്ജ് തീർഥാടനത്തിന് പങ്കെടുക്കുന്നതിനെ തുടർന്നാണ് ഇംഗ്ലണ്ട് താരം ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ നിന്ന് ഒഴിയുന്നതെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എഡ്ഡ്ബാസ്റ്റൺ ടെസ്റ്റിന് ശേഷം മൂന്ന് വീതം ടി20യും ഏകദിന മത്സരങ്ങളുമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ജൂലൈ ഏഴിന് ആരംഭിക്കുന്ന നിശ്ചിത ഓവർ ഫോർമാറ്റ് പരമ്പരകൾ ജൂലൈ 17ന് അവസാനിക്കും.
താരത്തിന്റെ ആവശ്യം പരിഗണിച്ച് ഇസിബിയും യോർക്ക്ഷെയ്റും അവധി നൽകുകയായിരുന്നു. മക്കയ്ക്ക് പോകുന്നതിനാൽ യോർക്ക്ഷെയ്ർ ടി20 ലീഗിൽ നിന്നും താരം വിട്ടു നിൽക്കുന്നുണ്ട്. ഐസിസി ടി20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനാണ് റഷീദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...