ഡബ്ലിന്‍: ഇന്ത്യ - അയര്‍ലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു. ഡബ്ലിനിലെ വില്ലേജ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയി എന്നിവരുടെ മികച്ച പ്രകടനത്തിന്റെ മികവില്‍ നിര്‍ണായകമായ രണ്ടാം മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കിയിരുന്നു. പരമ്പര സ്വന്തമാക്കിയതിനാല്‍ യുവതാരം ജിതേഷ് ശര്‍മ്മയ്ക്ക് ഇന്ന് അരങ്ങേറ്റം സാധ്യമായേക്കും. ഐപിഎല്‍ 2023ലെ തകര്‍പ്പന്‍ പ്രകടനമാണ് ജിതേഷ് ശര്‍മ്മയ്ക്ക് ഇന്ത്യന്‍ ടീമിലേയ്ക്ക് അവസരം ലഭിക്കാന്‍ സഹായിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 156ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 309 റണ്‍സാണ് ജിതേഷ് അടിച്ചു കൂട്ടിയത്. 


ALSO READ: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു; വിടവാങ്ങിയത് 49ാം വയസിൽ 


ജിതേഷിന് പുറമെ ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമ്മദ്, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ക്കും ഇന്ന് അവസരം ലഭിക്കാന്‍ സാധ്യയുണ്ട്. ജിതേഷിന് ഇന്ന് അവസരം ലഭിച്ചാല്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തിരിക്കേണ്ടി വന്നേക്കും. അര്‍ഷ്ദീപ് സിംഗിന് പകരക്കാരനായി ആവേശ് ഖാനും വാഷിംഗ്ടണ്‍ സുന്ദറിന് പകരം ഷഹബാസ് അഹമ്മദും കളത്തിലിറങ്ങിയേക്കും. 


സാധ്യതാ ടീം


ഇന്ത്യ: യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ / ജിതേഷ് ശര്‍മ്മ (WK), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ / ഷഹബാസ് അഹമ്മദ്, അര്‍ഷ്ദീപ് സിംഗ് / അവേഷ് ഖാന്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ (c), പ്രസിദ്ധ് കൃഷ്ണ


അയര്‍ലന്‍ഡ്: പോള്‍ സ്റ്റിര്‍ലിംഗ് (c), ആന്‍ഡി ബാല്‍ബിര്‍ണി, ലോര്‍ക്കന്‍ ടക്കര്‍ (WK), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ്ജ് ഡോക്രെല്‍, മാര്‍ക്ക് അഡയര്‍, ബാരി മക്കാര്‍ത്തി, ഫിയോണ്‍ ഹാന്‍ഡ് / ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റില്‍, ബെന്‍ വൈറ്റ് / തിയോ വാന്‍ വോര്‍കോം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.