India vs Myanmar : ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കം; ആദ്യ മത്സരമായ ഇന്ത്യ-മ്യാന്മാർ പോരാട്ടം എവിടെ എപ്പോൾ കാണാം?
India vs Myanmar live streaming : മ്യാന്മാറിനെയും കിർഗിസ്ഥാനെയുമാണ് ഇന്ത്യ ത്രിരാഷ്ട്ര രാജ്യാന്തര ടൂർണമെന്റിൽ നേരിടുക
ഇന്ത്യയിലെ ഫുട്ബോൾ ലീഗ് മത്സരങ്ങൾ എല്ലാം പൂർത്തിയായതിന് ശേഷം ഇന്ത്യൻ ടീം ആദ്യ രാജ്യാന്തര മത്സരത്തിന് ഇന്ന് ഇറങ്ങുന്നു. ത്രിരാഷ്ട്ര രാജ്യാന്തര ടൂർണമെന്റിൽ മ്യാന്മാറിനെയും കിർഗിസ്ഥാനെയുമാണ് ഇന്ത്യ നേരിടുക. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് മ്യാന്മാറിനെ നേരിടും. 2023 എ എഫ് സി ഏഷ്യൻ കപ്പ് മത്സരത്തിന് മുന്നോടിയായി ടീമനെ തരപ്പെടുത്തുന്നതിന് വേണ്ടി ത്രിരാഷ്ട്ര ടൂർണമെന്റ് സഹായകരമാകും.
ഇന്ത്യൻ മ്യാൻമാർ സൗഹൃദ മത്സരം എപ്പോൾ എവിടെ കാണാം?
ഇന്ന് മാർച്ച് 22ന് ഇന്ത്യൻ സമയം വൈകിട്ട് ആറ് മണിക്കാണ് ഇന്ത്യ-മ്യാന്മാർ മത്സരം. മണിപ്പൂരിലെ ഇംഫാലിൽ ഖുമാൻ ലംപാക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഐഎഫ്എഫ്ഐ സംഘടിപ്പിക്കുന്ന സൗഹൃദ ടൂർണമെന്റായതിനാൽ ഡിസ്നി സ്റ്റാർ നെറ്റ്വർക്കിനാണ് സാറ്റ്ലൈറ്റ്, ഡിജിറ്റൽ സംപ്രേഷണ അവകാശമുള്ളത്. ടിവിയിൽ സ്റ്റാർ സ്പോർട്സിലും ഒടിടിയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ഇന്ത്യ മ്യാന്മാർ മത്സരം കാണാം സാധിക്കും.
സൗഹൃദ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം
ഗോൾകീപ്പർമാർ - ഗുർപ്രീത് സിങ് സന്ധു, ഫുർബാ ലച്ചെൻപാ ടെമ്പാ, അമൃന്ദർ സിങ്
പ്രതിരോധം - സന്ദേശ് ജിങ്കൻ, രോഷൻ സിങ്, അൻവർ അലി, അകാശ് മിശ്ര, ചിൻഗ്ലെൻസന കോൺഷാം, രാഹുൽ ഭെക്കേ, മെഹ്താബ് സിങ്, പ്രിതം കോട്ടാൽ
മധ്യനിര - സുരേഷ് വാങ്ജം, രോഹിത് കുമാർ, അനിരുധ് താപ്പ, ബ്രാൻഡൺ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, റിത്വിക് ദാസ്, ജീക്സൺ സിങ്, ലല്ലിയാൻസുല ഛാങ്തേ, ബിപിൻ സിങ്
മുന്നേറ്റ നിര - മൻവീർ സിങ്, സുനിൽ ഛേത്രി, നയ്റെം മഹേഷ് സിങ്- ഇഗോർ സ്റ്റിമാച്ചാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...