Napoli : മറഡോണയ്ക്ക് പോലും അത് സാധിച്ചില്ല; എന്നാൽ നാപ്പൊളിയുടെ കുതിപ്പ് യൂറോപ്യൻ ടീമുകളെ ഒന്നടങ്കം ഭയപ്പെടുത്തുന്നു

Napoli Current Form : മറഡോണയുടെ കാലത്ത് രണ്ട് തവണ സ്കുഡെറ്റോയിൽ മുത്തമിട്ടതല്ലാതെ പിന്നീട് ചരിത്രത്തിൽ ഒരിക്കൽ പോലും നാപ്പൊളി ഇങ്ങനെ ഒരു കതിപ്പ് നടത്തിട്ടില്ല 

Written by - Jenish Thomas | Last Updated : Mar 19, 2023, 03:25 PM IST
  • 1989-90 സീസണിലാണ് നാപ്പൊളി ഏറ്റവും അവസാനമായി സിരി എ കിരീടം സ്വന്തമാക്കിട്ടുള്ളത്
  • സിരി എ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നാപ്പൊളി സ്കുഡെറ്റോയിൽ മുത്തമിട്ടിട്ടുള്ളത്
  • ക്ലബിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ എത്തുന്നത്
Napoli : മറഡോണയ്ക്ക് പോലും അത് സാധിച്ചില്ല; എന്നാൽ നാപ്പൊളിയുടെ കുതിപ്പ് യൂറോപ്യൻ ടീമുകളെ ഒന്നടങ്കം ഭയപ്പെടുത്തുന്നു

യുവേഫ ചാമ്പ്യൻസ് ലീഗ് 2022-23 സീസണിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയ എട്ട് ടീമുകളിൽ മൂന്നും ഇറ്റാലിയൻ ക്ലബുകളാണ്. മിലാൻ വമ്പന്മാരായ എസി മിലാനും ഇന്റർ മിലാനും ഒപ്പം സിരി എയിൽ നിലിവിൽ ടേബിൾ ടോപ്പറായ എസ് എസ് സി നാപ്പൊളിയുമാണ് ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ ഇടം നേടുന്ന ഇറ്റാലിയൻ ക്ലബുകൾ. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായിട്ടാണ് നേപ്പിൾസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാപ്പൊളി ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ എത്തുന്നത്. ഫുട്ബോൾ ഇതിഹാസം സാക്ഷാൽ ഡീഗോ മറഡോണയ്ക്ക് പോലും സാധിക്കാതെ പോയ നേട്ടമാണ് ഇറ്റാലിയൻ കോച്ച് ലൂസിയാനോ സ്പല്ലെട്ടി ഈ സീസണിൽ സ്വന്തമാക്കിയിരിക്കുന്നത്. നാപ്പൊളിയുടെ ക്ലബ് ചരിത്രത്തിൽ ആകെ നേടിയിരിക്കുന്ന യൂറോപ്യൻ കപ്പ് മറഡോണയുടെ കാലത്ത് നേടിയ യൂറോപ്പ ലീഗ് കിരീടമായിരുന്നു. പിന്നീട് അങ്ങോട്ട് ഒരു ഘട്ടത്തിൽ പോലും യൂറോപ്യൻ കപ്പ് എന്ന തന്നെയല്ല സ്കുഡെറ്റോ പോലും നേപ്പിൾസ് ടീമിന് സ്വപ്നം പോലും കാണാൻ സാധിച്ചിട്ടില്ല.

2010 മുതലാണ് നാപ്പൊളി സിരി എയിൽ തങ്ങളുടെ തിരിച്ചു വരവിനുള്ള ശ്രമങ്ങൾ തുടർന്നത്. അന്നെല്ലാം ക്ലബിന് ലീഗിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ട് യുവന്റസിന്റെ ആധിപത്യത്തിന് മുന്നിൽ സംതൃപ്തിപ്പെടേണ്ടി വന്നു. മിലാൻ ക്ലബുകൾക്ക് നേരിട്ട പ്രതിസന്ധിക്കിടെയാണ് നൊപ്പൊളി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് സ്ലോട്ട് ഉറപ്പിച്ചുരുന്നത്. ഇതിൽ രണ്ട് തവണ മാത്രമാണ് ഇറ്റാലിയൻ ക്ലബ് യൂറോപ്യൻ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടന്നിട്ടുള്ളത്. എന്നാൽ ആ പ്രതിസന്ധികൾ എല്ലാം കടന്ന് ഇറ്റാലിയൻ കോച്ച് ലൂസിയാനോ സ്പല്ലെട്ടി നൊപ്പൊളിയെ ചരിത്രത്തിൽ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്.

ALSO READ : ISL: ഐഎസ്എൽ കിരീടം എടികെ മോഹൻ ബ​ഗാന്; വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ അടങ്ങിയ ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായിട്ടാണ് നൊപ്പൊളി പ്രീക്വാർട്ടിറിലേക്ക് പ്രവേശനം നേടുന്നത്. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിനെതിരെ ഇരുപാദങ്ങളിലുമായി ഒരു ഗോൾ പോലും വഴങ്ങാതെയാണ് നേപ്പിൾസ് ടീം ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിലേക്ക് ഇടം നേടുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനൽ ഡ്രോയിൽ നാപ്പൊളിക്ക് മറ്റൊരു ഇറ്റാലിയൻ ക്ലബായ എസി മിലാനാണ് എതിരാളിയായി ലഭിച്ചത്.

ട്രാൻസ്ഫർ മാർക്കറ്റിൽ വളരെ കുറഞ്ഞ തോതിൽ മാത്രം പണം ചിലവഴ്ച്ചാണ് നാപ്പൊളി കഴിഞ്ഞ രണ്ട് സീസണുകൾ കൊണ്ട് എക്കാലത്തെയും മികച്ച ടീമിനെ സൃഷ്ടിച്ചിരിക്കുന്നത്. സ്പലെട്ടിയുടെ കീഴിൽ പതിവ് ഇറ്റാലിയൻ പ്രതിരോധ ശൈലി പിന്തുടരാതെ ആക്രമണ ഫുട്ബോൾ ഒരുക്കിയാണ് നാപ്പൊളി ലീഗിലും യൂറോപ്പിലും ആധിപത്യം സൃഷ്ടിക്കുന്നത്. വിക്ടർ ഒഷിമെനും ഖിവിച ക്വരാറ്റ്സ്ഖേലിയുമാണ് സ്പലോട്ടിയുടെ ആക്രമണ നിരയുടെ മുഖമുദ്ര. മെല്ലെ ക്ലബിനെ പുനരുദ്ധാരണം ചെയ്യാതെ പെട്ടെന്ന് ഫലം കണ്ടെത്താനുള്ള നടപടി തന്നെയായിരുന്നു ഇറ്റാലിയൻ കോച്ച് നാപ്പൊളിയിൽ നടത്തിയത്. അത് വിജയം കണ്ടെന്ന് തന്നെ പറയാം.

മൂന്ന് ദശകങ്ങൾക്ക് ശേഷം സ്കുഡെറ്റോയിൽ മുത്തമിടാൻ നാപ്പൊളി

ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല, നാപ്പൊളി ക്ലബ് ഫുട്ബോളിൽ ഒന്നടങ്കം തിരിച്ചു വരവുകളാണ് ഈ സീസണിൽ നടത്തിയിരിക്കുന്നത്. നാപ്പൊളിയുടെ സുവർണകാലം എന്ന് വിശേഷിപ്പിക്കുന്ന മറഡോണയുടെ സമയത്ത് രണ്ട് തവണ സിരി എ കപ്പ് നേടിയതല്ലാതെ നേപ്പിൾസ് ടീം അതിന് മുമ്പോ ശേഷമോ ഒരിക്കൽ പോലും സ്കുഡെറ്റോയിൽ മുത്തമിട്ടിട്ടില്ല. മറഡോണയുടെ കാലത്തിന് ശേഷം നാല് തവണ നാപ്പൊളി ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും സിരി എ ചാമ്പ്യന്മാർ എന്ന നേട്ടം നേപ്പിൾസ് ടീമിന് അകലെ തന്നെയായിരുന്നു.

നിലവിൽ പുരോഗമിക്കുന്ന 2022-23 സീസണിൽ 68 പോയിന്റുമായി ടോബിൾ ടോപ്പറാണ് നാപ്പൊളി. ലീഗിലെ 26 മത്സരങ്ങൾ പൂർത്തിയായി കഴിയുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാനുമായി 18 പോയിന്റിന്റെ വ്യത്യാസമുണ്ട് നാപ്പൊളിക്ക്. ലീഗിൽ ഇനി 12 മത്സരങ്ങളാണ് ബാക്കിയുള്ളത്. അതിൽ ആറ് മത്സരങ്ങളിൽ നാപ്പൊളി തോറ്റാൽ മാത്രമെ ഇന്ററിന് സിരി എ കപ്പ് സാധ്യത ഉണ്ടാകൂ. എന്നാൽ നാപ്പൊളിയുടെ നിലവിലുള്ള ഫോമിൽ അക്കാര്യം അസാധ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News