IND vs NZ Semi Final: എല്ലാ കണ്ണുകളും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലേയ്ക്കാണ്...  2023  ICC ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ലോകകപ്പിൽ ഇതുവരെ അജയ്യരായി മുന്നേറിയ ഇന്ത്യന്‍ ടീം  കളിച്ച എല്ലാ  മത്സരങ്ങളും ജയിച്ചാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്‌. ന്യൂസിലൻഡും മികച്ച പ്രകടനം നടത്തിയാണ്  സെമിയിലെത്തിയിരിയ്ക്കുന്നത്.  


Also Read:  PM-KISAN 15th Installment: പിഎം കിസാൻ 15-ാം ഗഡു കര്‍ഷകര്‍ക്ക് കൈമാറി, ഗുണഭോക്തൃ ലിസ്റ്റില്‍ നിങ്ങളുടെ പേര് ഉണ്ടോ? എങ്ങിനെ അറിയാം 


മാച്ചിന്‍റെ തുടക്കത്തില്‍ ഭാഗ്യം ഇന്ത്യയ്ക്കൊപ്പം എന്ന് തന്നെ പറയാം. ഇന്ത്യയാണ് ടോസ് നേടിയത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. 


Also Read:  Bad Habits for Skin: ഈ ദുശ്ശീലങ്ങൾ ഉടന്‍ മാറ്റിക്കോളൂ, ചർമ്മത്തിന് ദോഷം 
 
വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങിയിരിയ്ക്കുന്നത്. നെതർലൻഡിനെതിരെ അവസാന ലീഗ് മത്സരം കളിച്ച ഇന്ത്യന്‍  ടീമാണ് ഇന്ന് കളത്തില്‍ ഇറങ്ങിയിരിയ്ക്കുന്നത്. 
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെയാണ് കെയ്ൻ വില്യംസൺ ഈ മത്സരത്തിലും ഇറക്കിയിരിക്കുന്നത്. 


തുടക്കത്തില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ കാഴ്ച വയ്ക്കുന്നത്. പന്ത് ബൗണ്ടറിയിലേയ്ക്ക് പായിയ്ക്കുകയാണ് ഓപ്പണര്‍മാരായ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും! അതായത് ആവേശകരമായ ഒരു മാച്ച് ഇന്ന് പ്രതീക്ഷിക്കാം...! 


അതേസമയം, പിച്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇത് ബാറ്റിംഗിന് വളരെ അനുയോജ്യമാണ് എന്നാണ് വിലയിരുത്തല്‍. എങ്കിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അല്പം മുൻതൂക്കം ലഭിക്കാം. നിലവിലെ ടൂർണമെന്‍റിലും ആദ്യം ബാറ്റ് ചെയ്യുന്ന ടീം മാത്രമാണ് 4 മത്സരങ്ങളിൽ 3ലും ജയിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്ക രണ്ടുതവണയും ഇന്ത്യ ഒരു തവണയും. 


അതേസമയം, ഏകദിന ലോകകപ്പിൽ ഇരുടീമുകളുടെയും റെക്കോർഡിനെക്കുറിച്ച് പറഞ്ഞാൽ ന്യൂസിലൻഡിനാണ് മുൻതൂക്കം. 10 മത്സരങ്ങളിൽ 5 എണ്ണത്തിൽ ന്യൂസിലൻഡ് വിജയിച്ചപ്പോൾ 4 മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു. ഈ മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2019 ലോകകപ്പ് സെമിഫൈനലിനുള്ള പകരം വീട്ടള്‍ കൂടിയാണ്...  


മൊത്തത്തിൽ പറഞ്ഞാല്‍ 2023 ലോകകപ്പിൽ ഇന്ത്യൻ ടീം അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയിരിയ്ക്കുന്നത്. ബൗളർമാരെ കുറിച്ച് പറയുകയാണ് എങ്കില്‍ പ്രത്യേകിച്ച് മുഹമ്മദ് ഷമി ടീമിലെത്തിയതോടെ ടീമിന്‍റെ ബൗളർമാർ തീപാറുന്ന പ്രകടനമാണ് കാഴ്ച വച്ചത്. വെറും 5 മത്സരങ്ങളിൽ നിന്നാണ് ഷമി ടൂർണമെന്‍റിലെ ടോപ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയത്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് ഇതുവരെ ടീമിനായി ഏറ്റവും കൂടുതൽ 17 വിക്കറ്റുകൾ വീഴ്ത്തിയത്, ഷമിയുടെ പേരിൽ 16 വിക്കറ്റുകൾ. ഇരുവരുടെയും വിസ്മയിപ്പിക്കുന്ന പ്രകടനത്തിനായി കാത്തിരിയ്ക്കുകയാണ്  ക്രിക്കറ്റ് പ്രേമികള്‍..,.. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.