IND vs NZ : നിലത്ത് നിർത്തിയില്ല; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ ബോളർമാർ
India vs New Zealand 2nd ODI ന്യൂസിലാൻഡിന്റെ മൂന്ന് ബാറ്റർമാർ മാത്രമാണ് ഇന്ത്യൻ ബോളിങ് നിരയ്ക്കെതിരെ രണ്ടക്കം സ്കോർ ചെയ്തത്
റായ്പൂർ : ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 109 റൺസ് മാത്രം വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത സന്ദർശകർക്ക് അടിപതറുകയായിരുന്നു. രണ്ടക്കം കണ്ട മൂന്ന് ബാറ്റർമാരുടെ ചെറുത്ത് നിൽപ്പായിരുന്നു കിവീസിന് സ്കോർ ബോർഡ് 100 കടത്താൻ സഹയായിച്ചത്. 35 ഓവറിലാണ് ന്യൂസിലാൻഡ് 108 റൺസെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ന്യുസിലാൻഡ് ബാറ്റർമാക്ക് ഇടവേള പോലും നൽകാതെയാണ് ഇന്ത്യൻ ബോളമാർ പവലിയനിലേക്കയച്ചത്. 15ന് അഞ്ചിന് തകർന്നടിഞ്ഞ സന്ദർശകരെ നാണക്കേഡിൽ നിന്നും രക്ഷിച്ചത് ഗ്ലെൻ ഫിലിപ്പ്സ്, ഹൈദരാബാദിൽ സെഞ്ചുറി നേടിയ മൈക്കിൾ ബ്രേസ്വെൽ, മിച്ചൽ സാന്റ്നെർ എന്നിവർ ചേർന്നാണ്. മൂന്ന് പേരുമായി 85 റൺസ് സംഭാവന ചെയ്തതോടെയാണ് കിവീസിന്റെ സ്കോർ ബോർഡ് 100 കടന്നത്.
ALSO READ : IND vs NZ : ഗില്ലിന്റെ ഇരട്ട സെഞ്ചുറി പാഴായില്ല; ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം
ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാർദിക് പാണ്ഡ്യ വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ് എന്നിവരാണ് ബാക്കി വിക്കറ്റുകൾ പിഴുതെറിഞ്ഞത്. ആറ് ഓവർ എറിഞ്ഞ സിറാജ് ആകെ വിട്ട് നൽകിയത് 10 റൺസ് മാത്രമാണ്. ഷമി 18, പാണ്ഡ്യ 16 എന്നിങ്ങിനെയാണ് എറിഞ്ഞ ആറ് ഓവറിൽ വിട്ട് നൽകിയത്.
ഹൈദരാബാദിൽ കൂറ്റൻ വിജയലക്ഷ്യം ഒരുക്കിയെങ്കിലും ജയം 12 റൺസിന് മാത്രം ചുരുങ്ങിയത് ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കുറച്ചിരുന്നു. അതിന് ഏറ്റവും കൂടുതൽ പഴി കേട്ടത് ഇന്ത്യൻ ബോളിങ് നിരയായിരുന്നു. അതിനെല്ലാം മറുപടി എന്നോണ്ണമാണ് റായിപൂരിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം. പരമ്പരയിൽ 1-0ത്തിന് ഇന്ത്യ. ഇന്നത്തെ മത്സരത്തിന് ശേഷം ഇൻഡോറിൽ വെച്ചാണ് അവസാന ഏകദിനം നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...