IND vs NZ : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം; പരമ്പരയും സ്വന്തമാക്കി
India vs New Zealand : ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണ് ന്യൂസിലാൻഡിനെതിരെ ഇന്ന് ഇന്ത്യ നേടിയത്
അഹമ്മദബാദ് : ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ കിവീസിനെ 168 റൺസെന്ന കൂറ്റൻ സ്കോറിനാണ് തകർത്തത്. ജയത്തോടെ ഇന്ത്യ 2-1നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യയുടെ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കിവീസിനെതിരെ ശുഭ്മാൻ ഗില്ലന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ 235 റൺസ് വിജയലക്ഷ്യമുയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർക്ക് പരമ്പരയിലെ നിർണായക മത്സരത്തിൽ 66 റൺസെ എടുക്കാനെ സാധിച്ചുള്ളൂ.
ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിലെ ഗില്ലിന്റെ കന്നി സെഞ്ചുറി നേട്ടമാണ് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്നത്. 63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളുമായി 126 റൺസെടുത്ത് പുറത്താകാതെയാണ് ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്സ്. 200 റൺസ് സ്ട്രൈക് റേറ്റിലാണ് ഗിൽ തന്റെ സെഞ്ചുറി നേടിയത്. ടി20 സെഞ്ചുറി നേടുന്ന എട്ടാമത്തെ താരമാണ് ഗിൽ. ടി20 ഫോർമാറ്റിൽ ഏറ്റവും ഉയർന്ന് സ്കോർ നേടുന്ന താരവുമായി ഗിൽ. എല്ലാ ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവും കൂടിയാണ് ഗിൽ, ഗില്ലിന് പുറമെ രാഹുൽ ത്രിപാഠി 44 റൺസെടുത്ത് ഓപ്പണിങ് താരത്തിന് മികച്ച പിന്തുണ നൽകി.
ALSO READ : Shubman Gill : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗില്ലാട്ടം; ടി20യിൽ കന്നി സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ
235 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് ഇന്ത്യൻ പേസ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. ആദ്യ പവർപ്ലേയിൽ തന്നെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യയുടെ പേസ് നിര എറിഞ്ഞ് കളഞ്ഞത്. ഡാരിൽ മിച്ചൽ മാത്രമാണ് അൽപ്പമെങ്കിൽ പിടിച്ച് നിന്നത്. അല്ലെങ്കിൽ ഇന്ത്യയുടെ ജയം 200 റൺസിന് മുകളലായേനെ. ഇന്ത്യക്കായി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാലും അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...