Shubman Gill : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗില്ലാട്ടം; ടി20യിൽ കന്നി സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

Shubman Gill T20I Century : ട്വന്റി20യിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായി ശുഭ്മാൻ ഗിൽ

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 09:39 PM IST
  • ട്വന്റി20യിൽ പാകമാകില്ലയെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അവർക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ഗിൽ.
  • ഏകദിനത്തിലെ ഫോം ടി20യിലും തുടർന്ന താരം ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിലും തന്റെ കന്നി സെഞ്ചുറി നേടി.
  • താരത്തിന്റെ സെഞ്ചുറി നേട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.
Shubman Gill : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗില്ലാട്ടം; ടി20യിൽ കന്നി സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ

അഹമ്മദബാദ് : ലോങ് ഫോർമാറ്റ് താരമെന്നാണ് ക്രിക്കറ്റിൽ മിക്കവരും ശുഭ്മാൻ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. മെല്ലെ അടിത്തറയിട്ട് സ്കോർ ഉയർത്തുന്ന താരത്തിന്റെ ബാറ്റിങ് ശൈലി ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റായ ട്വന്റി20യിൽ പാകമാകില്ലയെന്ന് നിരവധി വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അവർക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ഗിൽ. ഏകദിനത്തിലെ ഫോം ടി20യിലും തുടർന്ന താരം ക്രിക്കറ്റിന്റെ കുഞ്ഞൻ ഫോർമാറ്റിലും തന്റെ കന്നി സെഞ്ചുറി നേടി. താരത്തിന്റെ സെഞ്ചുറി നേട്ടത്തിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു.

63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളുമായി 126 റൺസെടുത്ത് പുറത്താകാതെയാണ് ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്സ്. 200 റൺസ് സ്ട്രൈക് റേറ്റിലാണ് ഗിൽ തന്റെ സെഞ്ചുറി നേടിയത്. ടി20 സെഞ്ചുറി നേടുന്ന എട്ടാമത്തെ താരമാണ് ഗിൽ. ടി20 ഫോർമാറ്റിൽ ഏറ്റവും ഉയർന്ന് സ്കോർ നേടുന്ന താരവുമായി ഗിൽ. എല്ലാ ഫോർമാറ്റിലും ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരവും കൂടിയാണ് ഗിൽ. ശ്രീലങ്കയ്ക്കെതിരെ കാര്യവട്ടത്ത് ഇരട്ട സെഞ്ചുറിയും പിന്നാലെ കിവീസിനെതിരെയുള്ള ഇൻഡോർ ഏകദിനത്തിലും ഗിൽ സെഞ്ചുറി സ്വന്തമാക്കിയിരുന്നു. 

ALSO READ : Shubman Gill : ശുഭ്മാൻ ഗില്ലിന് ഇരട്ട സെഞ്ചുറി; ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ഗില്ലിന് പുറമെ രാഹുൽ ത്രിപാഠി 44 റൺസെടുത്ത് ഓപ്പണിങ് താരത്തിന് മികച്ച പിന്തുണ നൽകി. മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവിൽ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്. നിർണായകമായ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News