കാൻപൂർ : ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരം സമനലിയിൽ പിരിഞ്ഞു. അവസാന നിമിഷം വരെ ആവേശം നീണ്ട് നിന്ന് മത്സരത്തിൽ ഒരു വിക്കറ്റ് അകലെയാണ് ആതിഥേയരായ ഇന്ത്യക്ക് ജയം നഷ്ടമായത്. അവസാന ദിനം ജയിക്കാൻ ഒമ്പത് വിക്കറ്റ് വേണ്ടിടത്ത് ഇന്ത്യൻ ബോളർമാർക്ക് ഏട്ട് വിക്കറ്റ് മാത്രമെ എടുക്കാനായുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കിവീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യക്ക് ജയം ഒരു വിക്കറ്റ് അകലെ നിൽക്കുമ്പോൾ 11-ാമന്നായി എത്തിയ അജാസ് പട്ടേലിനൊപ്പം ഇന്ത്യൻ സ്പിൻ അറ്റാക്കിനെ നേരിട്ട രചിൻ രവീന്ദ്രയാണ് ന്യൂസിലാൻഡ് ആശ്വാസമായി സമനില സമ്മാനിച്ചത്. 


ALSO READ : Halal Controversy | ഹലാൽ വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിലും, താരങ്ങൾക്കുള്ള ഡയറ്റിൽ ഹലാൽ മാംസം നിർദേശിച്ച് BCCI


അവസാന ഇന്നിങ്സിൽ  ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും രവിചന്ദ്ര അശ്വിൻ മൂന്നും വിക്കറ്റുകൾ വീതം നേടി. അക്സർ പട്ടേലും ഉമേഷ് യാദവും ചേർന്നാണ് മറ്റ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. 


ALSO READ : Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ


ഇരു ഇന്നിങ്സുകളിൽ സെഞ്ചുറിയും അർധ സെഞ്ചുറിയും നേടിയ അരങ്ങേറ്റക്കാരനായി ശ്രയസ് ഐയ്യരാണ് മാൻ ഓഫ് ദി മാച്ച്. രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങിനെ പിടിച്ച് നിർത്തിയത് ശ്രയസിന്റെ 65 റൺസെടുത്ത ഇന്നിങ്സായിരുന്നു. 


ALSO READ : IND vs NZ | കിവീസിനെതിരായ പരമ്പര റാഞ്ചി ഇന്ത്യ, ജയം 7 വിക്കറ്റിന്


പരമ്പരയിലെ രണ്ടാമത്തെ മത്സരം ഡിസംബർ 3ന് ആരംഭിക്കും. മുംബൈ വാങ്കെഡെ സ്റ്റേഡിയമാണ് വേദി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.