ധരംശാല: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് ടീമിലെ പ്ലേയിംഗ് ഇലവനിലേയ്ക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പില്‍ ആദ്യത്തെ നാല് മത്സരങ്ങളിലും പുറത്തിരുന്ന ശേഷമാണ് ഷമിയ്ക്ക് അഞ്ചാം മത്സരത്തില്‍ അവസരം ലഭിക്കുന്നത്. തന്റെ ആദ്യ ഓവറിലെ ആദ്യത്തെ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഷമി വരവറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തോടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുന്നത്. പതിവു പോലെ തന്നെ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി ബുംറ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 


ALSO READ: ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരായ മത്സരം കളിക്കില്ല, പകരം വൈസ് ക്യാപ്റ്റനാകുന്നത് ഈ താരം!


നാലാം ഓവറില്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് കീവീസിന് ആദ്യ പ്രഹരം നല്‍കി. ആദ്യ സ്‌പെല്ലില്‍ ബുംറയും സിറാജും 4 ഓവറുകള്‍ വീതം പൂര്‍ത്തിയാക്കിയ ശേഷമാണ് നായകന്‍ രോഹിത് ശര്‍മ്മ മുഹമ്മദ് ഷമിയെ പന്ത് ഏല്‍പ്പിച്ചത്. ആദ്യ പന്തില്‍ തന്നെ വില്‍ യങിനെ ബൗള്‍ഡാക്കി ഷമി പ്രതീക്ഷ കാത്തു. രണ്ടാം ഓവറിലും ഷമി വിക്കറ്റ് നേടേണ്ടതായിരുന്നു. 


ഷമിയുടെ പന്തില്‍ രചിന്‍ രവീന്ദ്രയുടെ ക്യാച്ച് ജഡേജ കൈവിട്ടു. ക്യാച്ച് പാഴാക്കിയില്ലായിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.