Dubai : ക്രിക്കറ്റിലെ മാമാങ്കം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യ പാകിസ്ഥാൻ  (India VS Pakistan) പോരാട്ടത്തിന് ഇന്ന് ദുബായി വേദിയാകുന്നു. ട്വന്റി20 ലോകകപ്പ് (T20 World Cup) സൂപ്പർ 12 പോരാട്ടത്തിനാണ് ബദ്ധ വൈരികളായ രണ്ട് ദേശീയ ടീമുകൾ ഏറ്റമുട്ടന്നത്. 2019ത് ഐസിസി ലോകകപ്പിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് ദുബായിൽ വെച്ചാണ് മത്സരം. മത്സരം  സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും ലഭ്യമാണ്. 


ALSO READ : T20 World Cup 2021: ഇന്ത്യൻ ടീമിനെ നേരിടാൻ നിലവാരമുള്ള കളിക്കാർ പാക്കിസ്ഥാൻ ടീമിലില്ലെന്ന് ഹര്‍ഭജൻ സിങ്


ഇന്ത്യയെക്കാൾ ഒരു മുഴം മുന്നെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ


പാക് സൂപ്പർ താരം ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ ടീമിന്റെ ഇന്നത്തെ മത്സരത്തിനുള്ള 12 അംഗ ടീമിനെ ഒരു ദിവസം മുമ്പ് തന്നെ ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചു. ബാറ്റിങ് നിരയിൽ ബാബർ അസമിനെ കൂടാതെ അസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ കൂടാതെ ഓൾറൌണ്ടർമാരായി ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷോയ്ബ് മാലിക്ക്, ഷാദാബ് ഖാൻ എന്നിവരാണ്. ബോളിങിൽ ഹാരിസ് റൌഫ്, ഹസൻ അലി, ഷഹീൻ ഷാ അഫ്രീദി. ടോസിന് ശേഷമാകും അവസാന ഇലവനെ പ്രഖ്യാപിക്കുക.


എന്നിരുന്നാലും ചരിത്രവും പ്രകടന മികവും ഇന്ത്യക്കൊപ്പമാണെന്ന് നിസംശയം പറയാം. ഒന്ന് രണ്ട് താരങ്ങളുടെ ഒഴികെ ഇന്ത്യൻ നിരയിലെ താരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനമികവാണ് പാകിസ്ഥാനെ വലയ്ക്കാൻ പോകുന്നത്. പാകിസ്ഥാൻ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്ന 12 അംഗ ടീമിൽ ക്യാപ്റ്റൻ ബാബഡ അസം, ഫഖർ സമാൻ തുടങ്ങിയ വളരെ കുറച്ച് താരങ്ങൾ മാത്രമെ സ്ഥിരത കൈവരിക്കാറുള്ളു.


ALSO READ : T20 World Cup 2021 : ആവേശ പോരാട്ടത്തിന് മുമ്പ് അറിയാം, ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങൾ


സന്നാഹത്തിൽ ഇന്ത്യയുടെ മേൽക്കൈ


സൂപ്പർ 12ന് മുമ്പുള്ള രണ്ട് സന്നാഹ മത്സരങ്ങളിലും ജയിച്ചതിന്റെ ആത്മിവശ്വാസത്തിലാണ് ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. പാകിസ്ഥാനാകട്ടെ രണ്ട് മത്സരങ്ങളിൽ ഒന്നിൽ തോൽക്കുകയും ചെയ്തു. 


ചരിത്രവും ഇന്ത്യക്കൊപ്പം


ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയെ ഇതുവരെ പാകിസ്ഥാൻ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയ ഇന്ത്യയുമായി പാകിസ്ഥാന് ഒരു തവണ പോലും വിജയം എന്താണെന്ന് അറിയാൻ സാധിച്ചിട്ടില്ല. ടി20 മറിച്ചൊന്നുമല്ല. 5 തവണ ഇരു ടീമും നേർക്കുന്നേർ വന്നപ്പോൾ ജയം ഇന്ത്യയുടെ പക്ഷത്തായിരുന്നു.


ALSO READ : India vs Pakistan T20 World Cup : രണ്ട് ലക്ഷം രൂപ വിലയുള്ള ടിക്കറ്റുകൾ വരെ വിറ്റു തീർന്നു, ആവേശത്തിനായി കാത്ത് ഇന്ത്യ പാകിസ്ഥാൻ ആരാധകർ


ഇന്ത്യയുടെ സാധ്യത ഇലവൻ


വിരാട് കോലി, രോഹിത് ശർമ, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ. രവീന്ദ്ര ജഡേജ. ആർ അശ്വിൻ, ഷാർദുൽ താക്കൂർ, ജസപ്രീത് ബുമ്ര, മുഹമ്മദ് ഷാമി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.