IND vs PAK Women`s T20 World Cup : വനിത ലോകകപ്പിൽ ഇന്ത്യ പാക് പേരാട്ടം; എപ്പോൾ, എവിടെ കാണാം ലൈവായി കാണാം?
India W vs Pakistan W T20 World Cup: ഏറ്റവും അവസാം ഇന്ത്യയുടെയും പാകിസ്ഥാന്റെയും വനിത ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയത് ഏഷ്യ കപ്പിലായിരുന്നു
India vs Pakistan Women's T20 Worldn Cup Live Streaming : ചിരകാല വൈരികളായ ഇന്ത്യയും പാകിസ്ഥാനും ഇന്ന് ക്രിക്കറ്റിൽ നേർക്കുനേരെ. ഐസിസിയുടെയോ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടൂർണമെന്റിൽ മാത്രം തമ്മിൽ ഏറ്റുമുട്ടുന്ന ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. ഓസ്ട്രേലിയയിൽ വെച്ച് നടന്ന ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ നടക്കുന്ന ആദ്യ മത്സരമാണിന്ന് നടക്കുക. ഇരു രാജ്യങ്ങളുടെയും വനിത ടീമുകളാണ് ഇന്ന് ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ഐസിസി വനിതകളുടെ ടി20 ലോകകപ്പ് മത്സരത്തിലാണ് ചിരകാല വൈരികളുടെ പോരാട്ടം നടക്കുക.
ക്രിക്കറ്റിൽ മികച്ച ഫോമിൽ തുടരുന്ന ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ സമ്പൂർണ ആധിപത്യം സൃഷ്ടിക്കാൻ തന്നെയാണ് സാധ്യത. അതേസമയം ഏറ്റവും അവസാനം ഏഷ്യൽ കപ്പിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാൻ ഇന്ത്യക്ക് മേൽ ജയം നേടാൻ സാധിച്ചു. എന്നാൽ വനിത വിഭാഗത്തിലെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ തോതിലാണ് വളർച്ച ഉണ്ടായിരിക്കുന്നത്. വനിത ക്രിക്കറ്റിൽ അപ്രമാദിത്വം സൃഷ്ടിക്കുന്ന ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെല്ലുവിളി സൃഷ്ടിക്കും വിധം ഇന്ത്യ വളർന്നു കഴിഞ്ഞു. പാകിസ്ഥാനകാട്ടെ വലിയ മാറ്റങ്ങളോ മികവുകളോ വനിത ക്രിക്കറ്റിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല.
ഇന്ത്യ പാകിസ്ഥാൻ വനിത ടി 20 ലോകകപ്പ്
ഇന്ന് ഫെബ്രവുരി 12ന് വൈകിട്ട് 6.30നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം. ദക്ഷിണാഫ്രിക്കയിൽ പുരോഗമിക്കുന്ന ഐസിസി വനിത ടി20 ലോകകപ്പ് ടൂർണമെന്റിന്റെ ഭാഗമായി കേപ്ടൗൺ ന്യൂലാൻഡ്സ് വെച്ച് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യ പാക് മത്സരം നടക്കുന്നത്. വൈകിട്ട് 6.30നാണ് മത്സരം ആരംഭിക്കുക. ആറ് മണിയാകുമ്പോൾ മത്സരത്തിന്റെ ടോസ് ഇടും.
ഇന്ത്യയിൽ ഐസിസി വനിത ലോകകപ്പിന്റെ സംപ്രേഷണ അവകാശം സ്റ്റാർ നെറ്റ്വർക്കിനാണ്. സ്റ്റാർ സ്പോർട്സാണ് വനിത ലോകകപ്പിന്റെ ഇന്ത്യയിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നത്. ഓൺലൈനിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ ലൈവ് ഓൺലൈനായി കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...