India vs South Africa 2nd T20 : ഡർബനിലെ ടി20 പോലെ രണ്ടാം മത്സരവും മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാമ്പ്. ഗ്ക്വെബെർഹായിൽ (പോർട്ട് എലിസബത്ത്) വെച്ച് നടക്കുന്ന രണ്ടാം മത്സരവും മഴമൂലം തടസപ്പെടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 78 ശതമാനം മഴയാണ് കാലാവസ്ഥ വെബസൈറ്റുകൾ നൽകുന്ന സൂചന. ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചതിൽ വലിയ വിമർശനമായിരുന്നു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെതിരെ ഉയർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയെ തകർത്ത യുവാക്കളുടെ സംഘമാണ് പ്രോട്ടീസിനെ ടി20യിൽ നേരിടുക. ടീമിന് കൂടുതൽ കരുത്തേകാൻ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും ഇന്ത്യൻ സംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്.


ALSO READ : Vijay Hazare Trophy : സഞ്ജു ഇല്ലാത്ത കേരളം വെറും പടം മാത്രം...! രാജസ്ഥാനെതിരെ നാണംകെട്ട തോറ്റ് പുറത്തായി


മറിച്ച് പ്രോട്ടീസാകാട്ടെ ലോകകപ്പിന് ശേഷം അടിമുടി മാറ്റം വരുത്തിയാണ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. ക്യാപ്റ്റൻസി ടെമ്പ ബാവുമയിൽ നിന്ന് എയ്ഡെൻ മക്രത്തിന് ദക്ഷിണാഫ്രിക്ക എൽപ്പിച്ചു. ലിമിറ്റഡ് ഓവർ ഫോർമാറ്റുകളുടെ ക്യാപ്റ്റനാണ് മക്രം. കൂടാതെ ബാവുമയെ ടി20, ഏകദിന പരമ്പരകളിൽ നിന്നും ടീം മാനേജ്മെന്റ് ഒഴാവാക്കിട്ടുണ്ട്. ടി20ക്ക് പുറമെ മൂന്ന് മത്സരങ്ങളുടെ ഏകദിനവും രണ്ട് ടെസ്റ്റ് പരമ്പരയും അടങ്ങുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം.


ഇന്ത്യയുടെ സ്ക്വാഡ്


റിങ്കു സിങ്, റുതുരാജ് ഗെയ്ക്വാദ്, ശ്രെയസ് അയ്യർ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, അർഷ്ദീപ് സിങ്, ദീപക് ചഹർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, രവി ബിഷ്നോയി


ദക്ഷിണാഫ്രിക്കൻ സ്ക്വാഡ്


ഡേവിഡ് മില്ലർ, റീസ ഹെൻഡ്രിക്സ്, ട്രിസ്റ്റൻ സ്റ്റബ്സ്, എയ്ഡെൻ മർക്രം, ആൻഡിലെ ഫെലുക്വായോ, മാർക്കോ ജാൻസെൻ, ഡോണോവൻ ഫെരീരാ, ഹെയ്ൻറിച്ച് ക്ലാസെൻ, മാത്യു ബ്രീറ്റ്സ്കെ, ബ്യുറെൻ ഹെൻഡ്രിക്സ്, ജെറാൾഡ് കോറ്റ്സീ, കേശവ് മഹാരാജ്, ലിസാഡ് വില്യംസ്, ലുങ്കി എൻഗിഡി, നന്ദ്രെ ബർഗർ, ഒറ്റ്നീൽ ബാർട്ട്മാൻ, തബ്രെസ് ഷംസി.



 

 


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.