ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി. മഴമൂല തടസ്സപ്പെട്ട മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് പ്രകാരമായിരുന്നു ആതിഥേയരുടെ ജയം. അഞ്ച് വിക്കറ്റിനാണ് പ്രൊട്ടീസ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറിൽ 180 റൺസെടുക്കുകയായിരുന്നു. മഴയെ തുടർന്ന് ഡിഎൽഎസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 154 റൺസായി നിശ്ചയിക്കുകയായിരുന്നു. പ്രൊട്ടീസ് ഈ വിജയലക്ഷ്യം 7 പന്ത് ബാക്കി നിർത്തി മറികടക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ ആതിഥേയർ അനുവദിക്കുകയായിരുന്നു. ഓപ്പണർമാരായ യശ്വസ്വി ജയ്സ്വാളും ശുഭ്മാൻ ഗില്ലും മടങ്ങിയതോടെ തുടക്കത്തിൽ തന്ന് ഇന്ത്യ പ്രതിരോധത്തിലായി. എന്നാൽ വിക്കറ്റ് സമ്മർദ്ദത്തിൽ വീഴാതെ ഇന്ത്യ ബാറ്റ് വീശുകയും ചെയ്തു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറി എടുത്ത പുറത്തായെങ്കിലും റിങ്ക് സിങ് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്കെത്തിക്കുകയായിരുന്നു.


ALSO READ : Virat Kohli: കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റ് താരം!! പേര് വെളിപ്പെടുത്തി ഗൂഗിള്‍


മത്സരത്തിൽ തന്റെ കരിയറിലെ ആദ്യ രാജ്യാന്തര അർധ സെഞ്ചുറി നേട്ടം സ്വന്തമാക്കുകയും ചെയ്തു. അർധ സെഞ്ചുറി നേട്ടത്തോടെ താരത്തിന് വിദേശ പിച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഇന്നിങ്സ് പൂർത്തിയാക്കാൻ മൂന്ന പന്ത് ബാക്കി നിൽക്കെ മഴ വില്ലനായി എത്തുകയായിരുന്നു. തുടർന്നാണ് ഡിഎൽഎസ് നിയമപ്രകാരം ഓവർ വെട്ടിച്ചുരുക്കി വിജയലക്ഷ്യം 154 നിശ്ചയിച്ചത്. ആതിഥേയർക്ക് വേണ്ടി ജെറാൾഡ് കോറ്റ്സി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ ജാൻസൻ, ലിസാഡ് വില്യംസ്, തബ്രെസ് ഷംസി, എയ്ഡെൻ മക്രം എന്നിവരാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.


154 റൺസ് വിജയലക്ഷ്യമാക്കി ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിൽ തന്നെ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണർ റീസ ഹെൻഡ്രിക്സ് നേടിയ 49 പ്രോട്ടീസിന്റെ ജയം അനായസമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും റൺസ് വിട്ട് നൽകാതെ ആതിഥേയരെ സമ്മർദ്ദത്തിലാഴ്ത്താൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ല. ഇന്ത്യക്കായി മുകേഷ് കുമാർ രണ്ടും മുഹമ്മദ് സിറാജും കുൽദീപ് യാദവും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. 


ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. നാളെ ജൊഹനാസ്ബർഗിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ മത്സരം മഴ മൂല ഒരു പന്ത് പോലും എറിയാതെ ഉപേക്ഷേച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.