Google 25 Years: കഴിഞ്ഞ സെപ്റ്റംബര്‍ 27ന് ഗൂഗിള്‍ സാങ്കേതിക വിദ്യയുടെ ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സെർച്ച് എഞ്ചിനായ ഗൂഗിളില്‍ ആളുകള്‍ ഏറ്റവുമധികം തിരഞ്ഞ കാര്യങ്ങള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍, കഴിഞ്ഞ 25 വർഷത്തിനിടെ ആളുകള്‍ ഏറ്റവും കൂടുതൽ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റ് താരത്തിന്‍റെ പേര് ഗൂഗിള്‍ വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. അതായത്, ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.
Also Read: Mahua Moitra: 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണം, മഹുവ മൊയ്ത്രയ്ക്ക് നോട്ടീസ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇന്‍റർനെറ്റിൽ കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് കളിക്കാരൻ 'കിംഗ് കോഹ്‌ലി'യാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചത്. ക്രിക്കറ്റിന്‍റെ കാര്യത്തിൽ അതിരുകളില്ല, ഇന്ത്യയിൽ ആളുകള്‍ക്ക് ക്രിക്കറ്റിനോടുള്ള സ്നേഹം അസാധാരണമാണ്. ക്രിക്കറ്റ് കളിക്കാരുടെ പട്ടികയില്‍ കോഹ്ലി ഒന്നാമതെത്തി. ഗൂഗിൾ അതിന്‍റെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ ഇനങ്ങളുടെ ഒരു വീഡിയോ പ്രഖ്യാപനമാണ് നടത്തിയത്.
അതേസമയം, വിരാട് കോഹ്ലിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന്യമേറിയ ഒരു ദിവസമാണ് കടന്നുപോയത്. വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും ആറാം വിവാഹ വാർഷികമായിരുന്നു തിങ്കളാഴ്ച. ദമ്പതികൾ തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം തങ്ങളുടെ പ്രത്യേക ദിനം ആഘോഷിച്ചു. കോഹ്ലിയും അനുഷ്കയും ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഏറ്റവും കൂടുതൽ തിരഞ്ഞ കായികതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ തിരഞ്ഞ എംവിപി ലെബ്രോൺ ജെയിംസുമാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.