IND vs SA : `അടിച്ച് ഗ്ലാസ് പൊട്ടിച്ചതിന് സോറി, സംഭവം അറഞ്ഞിരുന്നില്ല`; റിങ്കു സിങ്
Rinku Singh Glass Breaking Six : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ റിങ്കു അടിച്ച സിക്സറാണ് മീഡിയ ബോക്സിന്റെ ഗ്ലാസ് തകർത്തത്
India vs South Africa Rinku Singh Six : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും റിങ്കു സിങ്ങിന്റെ പ്രകടനത്തിൽ സംതൃപ്തരാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. കരിയറിലെ ആദ്യ രാജ്യാന്തര അർധസെഞ്ചുറി നേടി മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം റിങ്ക് കാഴ്ചവെച്ചത്. റിങ്കുവിന്റെ പ്രകടനത്തിനൊപ്പം താരം പറത്തിയ ഒരു സിക്സറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡെൻ മക്രം എറിഞ്ഞ 19-ാം ഓവറിലെ അവസാന രണ്ട് പന്ത് ഇന്ത്യൻ ബാറ്റർ സിക്റുകൾ പായിച്ചിരുന്നു. അതിൽ ഒരു സിക്സർ വന്ന് പതിച്ചത് സ്റ്റേഡിയത്തിലെ മീഡിയ ബോക്സിലേക്കാണ്. ആ സിക്സറിൽ മീഡിയ ബോക്സിന്റ ചില്ല് തകരുകയും ചെയ്തു. ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇപ്പോൾ ചില്ല് പൊളിച്ചതിൽ സോറി പറഞ്ഞിരിക്കുകയാണ് റിങ്കു. താൻ പറത്തിയ പന്ത് കൊണ്ട് ചില്ല് തകർന്നത് അറിഞ്ഞിരുന്നില്ല. ഡ്രെസ്സിങ് റൂമിലെത്തിയപ്പോൾ സഹതാരങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചില്ല് പൊട്ടിച്ചതിന് സോറി എന്ന് ബിസിസിഐ നൽകിയ അഭിമുഖത്തിൽ റിങ്കു പറഞ്ഞു.
ALSO READ : India vs South Africa : ബോളിങ്ങിൽ പാളി; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം
"ആ ഷോട്ട് അടിച്ചപ്പോൾ എനിക്കറിയില്ലായിരുന്നു അത് വന്ന് പതിച്ചത് മീഡിയ റൂമിന്റെ അവിടെയാണെന്നും ഗ്ലാസ് പൊട്ടിയതും. ഡ്രെസ്സിങ് റൂമിലേക്ക് തിരികെ എത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. അതിന് സോറി" റിങ്കു സിങ് പറഞ്ഞു.
മീഡിയ ബോക്സിന്റെ ഗ്ലാസ് തകർത്ത റിങ്കു സിങ്ങിന്റെ സിക്സർ
മത്സരത്തിൽ പുറത്താകതെ 68 റൺസെടുത്ത് താരം. രാജ്യാന്തര കരിയറിലെ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. എന്നാൽ മഴയെത്തിയതോടെ റിങ്കുവിന് തന്റെ ഇന്നിങ്സ് പൂർത്തിയാക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി ആറാം ഓവറിലാണ് റിങ്കു ക്രീസിലെത്തുന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് നിർണായക കൂട്ടുകെട്ട് സൃഷ്ടിച്ചാണ് സമ്മർദ്ദലായിരുന്ന ഇന്ത്യൻ ബാറ്റിങ്ങിനെ കരകയറ്റിയത്. വിദേശ പിച്ചിലും മികവ് പുലർത്തുന്ന 26കാരനായ താരത്തെ നിരവധി പേരാണ് പ്രകീർത്തിക്കുന്നത്.
അതേസമയം മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു പ്രൊട്ടീസിന്റെ ജയം. 19.2 ഓവറിൽ ഇന്ത്യ180 റൺസെടുത്തപ്പോൾ ഡിഎൽഎസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറിൽ 152 റൺസായി ചുരുക്കി. ഓപ്പണർ റീസ ഹെൻഡ്രിക്സ് നേടിയ 49 പ്രോട്ടീസിന്റെ ജയം അനായസമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും റൺസ് വിട്ട് നൽകാതെ ആതിഥേയരെ സമ്മർദ്ദത്തിലാഴ്ത്താൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചില്ല.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി. നാളെ ജൊഹനാസ്ബർഗിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ മത്സരം മഴ മൂല ഒരു പന്ത് പോലും എറിയാതെ ഉപേക്ഷേച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.