തിരുവനന്തപുരം: അനന്തപുരിയിൽ ആരവങ്ങൾ ഉയർന്ന് തുടങ്ങി കഴിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശ പൂരമാണ് നടക്കാൻ പോകുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി ഏഴ് മുതൽ കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ വൻ ഒഴുക്ക് സ്റ്റേഡിയത്തിലേക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഡിസംബറിലാണ് തിരുവനന്തപുരത്ത് അവസാനമായി അന്താരാഷ്ട്ര മത്സരം നന്നത്. പിന്നീട് കൊവിഡിനെ തുടർന്ന് മത്സരങ്ങൾ നടക്കാതെയായി. മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ കാണികൾക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം എത്തിയിരിക്കുന്നത്. അടുത്തമാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണിത്. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ഏകദിനം കൂടിയുണ്ട്. എന്നാൽ അതിൽ ശിഖർ ധവാൻ നയിക്കുന്ന മറ്റൊരു ടീമാകും കളിക്കുക. ഇന്ത്യയ്ക്ക് ഇതുവരെ സ്വന്തം നാട്ടിലെ പരമ്പരയിൽ തോൽപ്പിക്കാൻ കഴിയാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.