തിരുവനന്തപുരം: ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനത്തിന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങുമ്പോൾ ടിക്കറ്റ് വിൽപന ആശങ്കയിൽ തുടരുന്നു. മത്സരം തുടങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് വിൽപ്പനയിൽ യാതൊരുവിധ പുരോ​ഗതിയും കാണാൻ കഴിയുന്നില്ല. ഇതുവരെ ഏകദേശം ഏഴായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയത്. ഇത് മത്സരത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. എന്തെല്ലാം കാരണങ്ങൾ ആയിരിക്കും സ്റ്റേഡിയത്തിലേക്ക് ജനങ്ങൾ വരാതിരിക്കാനുള്ള കാരണങ്ങൾ? ചില കാര്യങ്ങൾ പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

1) കായിക മന്ത്രി വി.അബ്ദുൽറഹ്മാന്റെ പ്രസ്‌താവന നിസ്സാരമായി തള്ളിക്കളയാനാകില്ല. ‘പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ട’ എന്ന പ്രസ്താവന ജനങ്ങൾക്കിടയിൽ അത്രമാത്രം രോഷത്തിന് കാരണമായിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചു. മന്ത്രിക്കെതിരെ വിവിധ മേഖലകളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് വലിയൊരു ജനവിഭാഗത്തെ മത്സരം കാണുന്നതിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു.


ALSO READ: Ind vs SL 3rd ODI: കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം; ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്


2) കുട്ടിക്രിക്കറ്റായ 20-20 ആവേശവും ചുരുങ്ങിയ സമയം കൊണ്ട് അവസാനിക്കുന്നതുമായതുകൊണ്ട് തന്നെ ഏകദിനഫോർമാറ്റ് കാണാനുള്ള സമയവും ക്ഷമയും ഇന്നത്തെ കാണികൾക്ക് ഇല്ല എന്ന് വാദിക്കുന്ന വിഭാഗവുമുണ്ട്. ഒരു 20-20 മത്സരം കാണുന്നവരുടെ കണക്കും ഏകദിന മത്സരം കാണുന്നവരുടെ കണക്കും താരതമ്യം ചെയ്യുമ്പോൾ ഇത് വാസ്തവമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എട്ട് മണിക്കൂറോളം സ്റ്റേഡിയത്തിൽ സമയം ചിലവഴിക്കാനുള്ള താത്പര്യം കാണികളിൽ നിന്ന് നഷ്ടപ്പെട്ടോ എന്നി ചിന്തിക്കേണ്ടിയിരിക്കുന്നു.


3) മത്സരങ്ങൾക്ക് കാണികൾ കുറയുന്നതിൽ ടിക്കറ്റ് നിരക്ക് വലിയൊരു കാരണം തന്നെയാണ്. മറ്റ് സ്റ്റേഡിയങ്ങളിൽ ​ഗ്രീൻഫീൽഡിൽ ഉള്ളതിനേക്കാൾ പകുതി നിരക്കിൽ ടിക്കറ്റ് നിരക്ക് ഉള്ളപ്പോൾ തിരുവനന്തപുരത്ത് മാത്രം ഇത്രയധികം ടിക്കറ്റ് നിരക്ക് എന്തുകൊണ്ട് ഈടാക്കുന്നു എന്ന ന്യായമായ ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ടിക്കറ്റ് നിരക്ക് വർധിച്ചതും മത്സരം കാണുന്നതിൽ നിന്ന് ജനങ്ങളെ പിന്നോട്ടുവലിക്കുന്ന കാരണങ്ങളിൽ ഒന്നാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.