തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡയത്തിൽ വെച്ച് നടന്ന ഇന്ത്യ ശ്രീലങ്ക മത്സരത്തിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾ കണ്ട് ആശങ്ക പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. പകുതി ഒഴിഞ്ഞ് കിടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ട് ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്നാണ് യുവരാജ് സിങ് തന്റെ ട്വീറ്റിലൂടെ ആശങ്ക പങ്കുവച്ചത്. എന്നാൽ അത് ഏകദിന ക്രിക്കറ്റിന്റെ പ്രശ്നമല്ല അമിത ടിക്കറ്റ് വില എന്ന് അറിയിച്ചുകൊണ്ട് മലയാളി ആരാധകർ യുവരാജിനെ ട്വീറ്റിന് മറുപടിയായി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"ശുബ്മാൻ ഗിൽ മികച്ച രീതിയിൽ കളിച്ചു, സെഞ്ചുറി നേടുമെന്ന് വിശ്വസിക്കുന്നു, മറുവശത്തെ പാറയായി വിരാട് കോലിയും നിൽക്കുന്നുണ്ട്! പക്ഷെ എന്റെ ആശങ്ക പകുതി ഒഴിഞ്ഞ് കിടക്കുന്ന സ്റ്റേഡിയമാണ്? ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ?" യുവരാജ് സിങ് തന്റെ ട്വിറ്ററിൽ കുറിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ആകെ ഇരിപ്പിടത്തിന്റെ മൂന്നിൽ ഒന്ന് ടിക്കറ്റുകൾ പോലും വിറ്റ് പോയിട്ടില്ല.


ALSO READ : India Vs Sri Lanka: മന്ത്രി പറഞ്ഞത് ജനങ്ങൾ അനുസരിച്ചോ? കാണികളൊഴിഞ്ഞ ​ഗ്രീൻഫീൽഡ് സ്റ്റേഡിയം- ചിത്രങ്ങൾ



അതേസമയം അതൊന്നുമല്ലയെന്നും ടിക്കറ്റിനേർപ്പെടുത്തിയ അമിത വിലയാണ്. അതോടൊപ്പം സംസ്ഥാന കായിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും വിനയായിയെന്നും ആരാധകർ യുവിരാജിന്റെ ട്വീറ്റിന് മറുപടി നൽകി. ഈഡൻ ഗാർഡനിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 600 രൂപയാണെന്നും തിരുവനന്തപുരത്തെത്തിയപ്പോൾ ടിക്കറ്റിന്റെ വില 1400 ആയി ഉയർന്നു. ഇത് ചോദ്യം ചെയ്തപ്പോൾ പട്ടിണി കിടക്കുന്നവർ മത്സരം കാണാൻ വരണ്ടയെന്ന് മന്ത്രി പറഞ്ഞുയെന്നു ഇതിനെതിരെ പ്രതിഷേധമാണ് കാര്യവട്ടം കാലിയായി കണ്ടെതെന്ന് ആരാധകർ വ്യക്തമാക്കി.




അതേസമയം ഇന്ത്യയുടെ മത്സരം കാണാൻ കാണികൾ കുറവായിരുന്നെങ്കിലും മികച്ച് ഒരു പ്രകടമായിരുന്നു ഇന്ത്യ കാര്യവട്ടത്ത് കാഴ്ചവച്ചത്. ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയമാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ കാര്യവട്ടത്ത് കുറിച്ചത്. 317 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലിയുടെയും ശുബ്മാൻ ഗില്ലിന്റെയും സെഞ്ചുറി ഇന്നിങ്സും മുഹമ്മദ് സിറാജിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യക്ക് കൂറ്റൻ വിജയം സമ്മാനിച്ചത്. തിരുവനന്തപുരത്തെ ജയത്തടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ