ഗുവാഹത്തി : ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. 67 റൺസിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. വിരാട് കോലിയുടെ സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിൽ ഇന്ത്യ ഉയർത്തിയ 374 റൺസ് പിന്തുടർന്ന സന്ദർശകർക്ക് 306 റൺസെടുക്കാനെ സാധിച്ചുള്ളൂ. ലങ്കയ്ക്കായി നായകൻ ദാസൺ ഷാനക പുറത്താകാതെ സെഞ്ചുറി നേടിയെങ്കിലും ടീമിന്റെ സ്കോർ വിജയത്തിലേക്കെത്തിക്കാൻ സാധിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോലിയുടെ സെഞ്ചുറിയുടെയും നായകൻ രോഹിത് ശർമ-ശുബ്മാൻ ഗിൽ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പിൻബലത്തിലാണ് ലങ്കയ്ക്കെതിരെ 373 റൺസെടുത്തത്. രോഹിത്തും ഗില്ലും ചേർന്ന് 143 റൺസിന്റെ അടിത്തറയാണ് ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ സ്ഥാപിച്ചത്. തുടർന്ന് മൂന്നാമനായി എത്തിയ കോലി തന്റെ ഏകദിന കരിയറിലെ 45-ാം സെഞ്ചുറി സ്വന്തമാക്കുകയും ചെയ്തു. 87 പന്തിൽ 12 ഫോറും ഒരു സിക്സറുകളുടെ അകമ്പടിയോടെ കോലി തന്റെ അന്തരാഷ്ട്ര കരിയറിലെ 73-ാം സെഞ്ചുറി സ്വന്തമാക്കിയത്.


ALSO READ : IND vs SL : ഇഷാനെ ഒഴിവാക്കി ഗിൽ പ്ലേയിങ് ഇലവനിൽ; രോഹിത് ശർമയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ


റെക്കോർഡിൽ സച്ചിനൊപ്പം


ഹോം മത്സരത്തിൽ കോലിയുടെ 20-ാം സെഞ്ചുറി നേട്ടമാണിത്. ഇതോടെ സ്വന്തം മൈതാനത്തെ സെഞ്ചറി നേട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനോടൊപ്പം വിരാട് കോലി എത്തി. 102 ഇന്നിങ്സിലൂടെയാണ് കോലി തന്റെ ഹോം മൈതനാങ്ങിൽ 20 സെഞ്ചറികൾ സ്വന്തമാക്കിയത്. സച്ചിനാകട്ടെ 164 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിട്ടുള്ളത്. ഇത് കൂടാതെ ഏകദിന കരിയറിൽ താരത്തിന്റെ റൺസ് വേട്ട 12,500 പിന്നിട്ട്. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകൾ കൊണ്ട് 12,500 റൺസ് പിന്നിടുന്ന താരമെന്ന് റെക്കോർഡും വിരാട് കോലി സ്വന്തമാക്കി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തുടക്കം മുതൽ തന്നെ പിഴയ്ക്കുകയായിരുന്നു. 25 റൺസിനിടെ രണ്ട് മുന്നേറ്റ താരങ്ങൾ പുറത്തായതോടെ ലങ്കയ്ക്ക് മേൽ ആതിഥേയർ സമ്മർദ്ദം ചെലുത്തി. തുടർന്ന് ഓരോ ഇടവേളകളിലായി എട്ട് വിക്കറ്റ് വരെ ഇന്ത്യൻ പേസർമാർ ലങ്കൻ താരങ്ങളെ തിരികെ ഡ്രെസ്സിങ് റൂമിലേക്ക് പറഞ്ഞയച്ചു. എന്നാൽ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ ലങ്കൻ ക്യാപ്റ്റൻ ഷാനകയും വാലറ്റതാരം കാസൺ രജിതയും ചേർന്ന് നൂറ് റൺസ് കൂട്ടുകെട്ട് ഉയർത്തുകയും ചെയ്തു. എന്നാൽ അത് ലങ്കയെ ജയത്തിലേക്കെത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്കായി ഉമ്രാൻ മാലിക്ക് മൂന്നും മുഹമ്മദ് സിറാജ് രണ്ടും മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും യുസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.


മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ലങ്കയ്ക്കെതിരെയുള്ളത്. ജയത്തോടെ ഇന്ത്യ 1-0ത്തിന് പരമ്പരയിൽ മുന്നിലെത്തി. 12-ാം തീയതി ഈഡൻ ഗാർഡനിൽ വെച്ചാണ് രണ്ടാമത്തെ മത്സരം. 15-ാം തീയതി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് പരമ്പരയിലെ അവസാനം മത്സരം നടക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.