തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് അന്തരാഷ്ട്ര സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി പിറന്നു. ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശുബ്മാൻ ഗില്ലാണ് കാര്യവട്ടം സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി നേടിയത്. 89 പന്തിലാണ് ഗിൽ തന്റെ ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറി നേടുന്നത്. 116 റൺസെടുത്ത താരത്തെ ലങ്കൻ താരം പുറത്താക്കുകയായിരുന്നു. മത്സരം 40 ഓവറിലേക്ക് കടക്കുമ്പോൾ ലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

97 പന്തിൽ 14 ഫോറുകളും രണ്ട് സിക്സറുകളും പറത്തിയാണ് ഗിൽ തന്റെ സെഞ്ചുറി ഇന്നിങ്സ് പ്രകടമാക്കിയത്. സ്കോർ ബോർഡ് 95ൽ നിൽക്കുമ്പോൾ നായകൻ രോഹിത് ശർമ പുറത്തായതിന് ശേഷം വിരാട് കോലിക്കൊപ്പം 121 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. കോലി തന്റെ കരിയറിലെ 65 സെഞ്ചുറി നേടുകയും ചെയ്തു.


ALSO READ : India Vs Sri Lanka: മന്ത്രി പറഞ്ഞത് ജനങ്ങൾ അനുസരിച്ചോ? കാണികളൊഴിഞ്ഞ ​ഗ്രീൻഫീൽഡ് സ്റ്റേഡിയം- ചിത്രങ്ങൾ


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുബ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് ഐയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാദ്, കുൽദീപ് യാദവ്.


ശ്രീലങ്കയുടെ പ്ലേയിങ് ഇലവൻ - അവിഷ്ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, നുവനിദു ഫെർണാണ്ടോ, ചരിത് അസലങ്ക, അശെൻ ബന്ദാര, ദാസൺ ഷാനക, വനിന്ദു  ഹസരംഗ, ജെഫ്രി വന്ദരെസെ, ചാമിക കരുണരത്ന, കാസൺ രജിത, ലഹിറു കുമാര.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ