ഗുവാഹത്തി : ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് സെഞ്ചുറി. ഏകദിന കരിയറിലെ വിരാട് കോലിയുടെ 45-ാം സെഞ്ചുറി നേട്ടമാണിത്. 87 പന്തിൽ 12 ഫോറും ഒരു സിക്സറുകളുടെ അകമ്പടിയോടെ കോലി തന്റെ അന്തരാഷ്ട്ര കരിയറിലെ 73-ാം സെഞ്ചുറി സ്വന്തമാക്കിയത്.  കോലിയുടെ സെഞ്ചുറിയുടെ മികവലും ക്യാപ്റ്റൻ രോഹിത് ശർമ-ശുബ്മാൻ ഗിൽ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തിലുമായി ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യ ലങ്കയ്ക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് സ്വന്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സ്കോറിങിന് അടിത്തറ പാകിയ രോഹിത്-ഗിൽ കൂട്ടുകെട്ട് തകർന്നപ്പോഴാണ് വൺ ഡൗണായി വിരാട് കോലി ക്രീസിലെത്തിയത്. മികച്ച ഫോമിലേക്ക് തിരികെയെത്തി ഇന്ത്യൻ നായകനോടൊപ്പം മുൻ ക്യാപ്റ്റൻ ഇന്നിങ്സ് പടത്തുയർത്തുമ്പോഴേക്കും രോഹിത്തിന് തന്റെ സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. തുടർന്ന് നാലമാനായി എത്തിയ ശ്രെയസ് ഐയ്യർക്കൊപ്പം ചേർന്ന് വിരാട് കോലി ടീമിന്റെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും അവിടെ വീണ്ടും ഇന്ത്യയുടെ വിക്കറ്റ് വീണു. 


ALSO READ : IND vs SL : ഇഷാനെ ഒഴിവാക്കി ഗിൽ പ്ലേയിങ് ഇലവനിൽ; രോഹിത് ശർമയെ രൂക്ഷ വിമർശിച്ച് മുൻ ഇന്ത്യൻ താരം



ശേഷം 39 റൺസെടുത്ത ഒരു കമിയോ ഇന്നിങ്സാണെങ്കിലും കെ.എൽ രാഹുലും വിരാട് കോലിക്ക് മികച്ച് പിന്തുണ നൽകി. തുടർന്ന് കൂറ്റനടിക്ക് ശ്രമിച്ച ഹാർദിക് പാണ്ഡ്യക്ക് വേഗത്തിൽ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു. അക്സർ പട്ടേലിനൊപ്പം ചേർന്ന് അവസാന ഓവറിൽ കൂറ്റനടിക്ക് തയ്യാറെടുക്കുമ്പോഴാണ് കോലി തന്റെ ഏകദിന കരിയറിലെ 45-ാം സെഞ്ചുറി ഒരു ബൗണ്ടറിയിലൂടെ സ്വന്തമാക്കുന്നത്. പട്ടേലിന്റെ ഇന്നിങ്സ് അധികനേരത്തേക്ക് നീണ്ട് നിന്നില്ല. ടീമിന്റെ സ്കോർ 400 എത്തിക്കാൻ ശ്രമിക്കവെ 49-ാം ഓവറിൽ കോലിക്ക് തന്റെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. കോലിയുടെ രണ്ട് ക്യാച്ചുകൾ ലങ്കൻ താരങ്ങൾ കൈവിട്ടതും താരത്തിന് ആശ്വാസമായി.


റെക്കോർഡിൽ സച്ചിനൊപ്പം


ഹോം മത്സരത്തിൽ കോലിയുടെ 20-ാം സെഞ്ചുറി നേട്ടമാണിത്. ഇതോടെ സ്വന്തം മൈതാനത്തെ സെഞ്ചറി നേട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനോടൊപ്പം വിരാട് കോലി എത്തി. 102 ഇന്നിങ്സിലൂടെയാണ് കോലി തന്റെ ഹോം മൈതനാങ്ങിൽ 20 സെഞ്ചറികൾ സ്വന്തമാക്കിയത്. സച്ചിനാകട്ടെ 164 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിട്ടുള്ളത്. ഇത് കൂടാതെ ഏകദിന കരിയറിൽ താരത്തിന്റെ റൺസ് വേട്ട 12,500 പിന്നിട്ട്. ഏറ്റവും കുറഞ്ഞ ഇന്നിങ്സുകൾ കൊണ്ട് 12,500 റൺസ് പിന്നിടുന്ന താരമെന്ന് റെക്കോർഡും വിരാട് കോലി സ്വന്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.