തിരുവനന്തപുരം : കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വിരാട് കോലിക്ക് സെഞ്ചുറി. പരമ്പരയിലെ വിരാട് കോലിയുടെ രണ്ടാം സെഞ്ചുറി നേട്ടമാണിത്. ഏകദിന കരിയറിലെ  46-ാം സെഞ്ചുറി നേടിയ താരം സാക്ഷാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് മറികടന്നത്. ഇന്ത്യൻ മണ്ണിൽ താരത്തിന്റെ 21-ാം നൂറ് റൺസ് നേട്ടമാണിത്. ഹോം മത്സരങ്ങളിൽ സച്ചിൻ സ്വന്തമാക്കിയ 20 സെഞ്ചുറി നേട്ടത്തെയാണ് കോലി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് മറികടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

85 പന്തിൽ പത്ത് ഫോറുകളും ഒരു സിക്സറിന്റെ അകമ്പടിയോടെയാണ് കോലിയുടെ സെഞ്ചുറി നേട്ടം. രണ്ടും മൂന്നും വിക്കറ്റ് കൂട്ടുകെട്ടിൽ താരം യഥാക്രമം ശുബ്മാൻ ഗില്ലിനോടൊപ്പവും ശ്രയസ് ഐയ്യർക്കൊപ്പവും 100 റൺസ് പാർട്ട്ണെർഷിപ്പ് സൃഷ്ടിക്കുകയും ചെയ്തു. 


ALSO READ : IND vs SL : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി പിറന്നു; ഗില്ലിന്റെ നേട്ടം 89 പന്തിൽ; ലങ്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ


മത്സരത്തിൽ ശുബ്മാൽ ഗില്ലും ഇന്ത്യക്കായി സെഞ്ചുറി നേടി. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിറന്ന ആദ്യ സെഞ്ചുറി നേട്ടമാണിത്.  89 പന്തിലാണ് ഗിൽ തന്റെ ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറി നേടുന്നത്. 116 റൺസെടുത്ത താരത്തെ ലങ്കൻ താരം പുറത്താക്കുകയായിരുന്നു. മത്സരം 45 ഓവർ പിന്നിടുമ്പോൾ  ഇന്ത്യയുടെ സ്കോർ 330 പിന്നിട്ടു.


സച്ചിനെ മറികടന്ന് കോലി


ഹോം മത്സരത്തിൽ കോലിയുടെ 21-ാം സെഞ്ചുറി നേട്ടമാണിത്. ഇതോടെ സ്വന്തം മൈതാനത്തെ സെഞ്ചറി നേട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ വിരാട് കോലി മറികടന്നു. 104 ഇന്നിങ്സിലൂടെയാണ് കോലി തന്റെ ഹോം മൈതനാങ്ങിൽ 21 സെഞ്ചറികൾ സ്വന്തമാക്കിയത്. സച്ചിനാകട്ടെ 164 മത്സരങ്ങളിൽ ഈ നേട്ടം സ്വന്തമാക്കിട്ടുള്ളത്. ഇത് കൂടാതെ അന്തരാഷ്ട്ര കരിയറിൽ താരം നേടുന്ന 74-ാം സെഞ്ചുറിയാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ