India vs Sri Lanka : ഏകദിനം പിടിച്ചു, ഇനി ട്വന്റി20, ഇന്ത്യ ശ്രീലങ്ക T20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
India Tour Sri Lanka ട്വന്റി20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് T20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് കൊളംബോ (Columbo) ആർ.പ്രേമദാസ് സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക.
Columbo : ഇന്ത്യയുടെ ലങ്കൻ പര്യടനത്തിലെ (India Tour Sri Lanka) ട്വന്റി20 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് T20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് എട്ട് മണിക്ക് കൊളംബോ (Columbo) ആർ.പ്രേമദാസ് സ്റ്റേഡിയത്തിൽ വെച്ചാണ് അരങ്ങേറുക.
മികച്ച് പ്ലെയിങ് ഇലവൻ അണിനിരത്തുമെന്നാണ് ശ്രീലങ്കയിൽ ഇന്ത്യയെ നയിക്കുന്ന ശിഖർ ധവാൻ കഴിഞ്ഞ ദിവസം നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചിരിക്കുന്നത്. അതിനാൽ മൂന്നാം ഏകദിനത്തിലെ പോലെ വലിയ അതിശയിപ്പിക്കുന്ന മാറ്റങ്ങൾക്ക് സാധ്യത ഇല്ല.
അതേസമയം പൃഥ്വി ഷോയോടും സൂര്യകുമാർ യാദവിനോടും ഇംഗ്ലണ്ടിലേക്ക് തിരിക്കാൻ ബിസിസിഐ നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അത് സത്യമാണെങ്കിൽ രണ്ട് മലയാളി താരങ്ങൾ ഒരുമിച്ച് ഇന്ത്യൻ ടീം ജേഴ്സയിൽ അണിനിരക്കാൻ സാധ്യതയുണ്ട്.
ഓപ്പണിങിൽ ദേവദത്ത് പടിക്കലിനും മിഡിൽ ഓഡർ ബാറ്റ്സ്മാനായി സഞ്ജു സാംസണിനും ഇന്ത്യക്കായി ഇറങ്ങാൻ സാധിക്കുന്നതാണ്. ഐപിഎൽ തുങ്ങിയ ആഭ്യന്തര ട്വന്റി20യിൽ ദേവദത്തിന്റെ പ്രകടനം മികവുറ്റതായിരുന്നതിനാൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് സ്ലോട്ട് താരത്തിനായി തുറന്നിട്ടിരിക്കുകയാണ്.
ALSO READ : India vs Sri Lanka : Sanju Samson ന്റെ പരിക്ക് ഭേദമായി, ശ്രീലങ്കയ്ക്കെതിരെയുള്ള നാളെത്തെ മത്സരത്തിൽ താരത്തെ പ്രതീക്ഷിക്കാം
രണ്ടാമതായി സഞ്ജു സാംസൺ ആണ്, ലഭിച്ച പല അവസരുങ്ങളും താരം വേണ്ട രീതിയിൽ വിനയോഗിക്കാത്തതിന് നിരവധി വിമർശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. അതേസമയം ലങ്കയ്ക്കെതിരെയുള്ള അവസാന ഏകദിനത്തിൽ ക്ഷമയോടെ ബാറ്റ് വീശയ താരത്തിന് ഇന്നത്തെ മത്സരത്തിൽ ഒരു അവസരം നൽകാൻ കോച്ച് രാഹുൽ ദ്രാവിഡ് സമ്മതിച്ചേക്കും.
ടീമിൽ ഇപ്പോൾ ഒരു കല്ലുകടിയായി നിൽക്കുന്നത് ഹാർദിക് പാണ്ഡ്യയുടെ ഫോം ഇല്ലാഴ്മയാണ്. നേരത്തെ താരത്തിന്മേൽ വിശ്വാസം നൽകിയിരുന്ന ഇന്ത്യൻ ടീമിനും ആരാധാകർക്കും ഇപ്പോൾ നഷ്ടമായിരിക്കുകയാണ്. ലങ്കയ്ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങൾ താരം ഇതുവരെ നേടിയിരിക്കുന്നത് 19 റൺസാണ്. നിർണായകമായ ഒരു ഇന്നിങ്സ് പടുത്തുയർത്താൻ പാണ്ഡ്യക്ക് സാധിക്കുന്നില്ല.
മൂന്നാമതൊരു സ്പിന്നറെ കൂടി അണിനരത്തിയാകും ധവാനും ദ്രാവിഡും ഇന്ന് ടീമിനെ ഇറക്കുക എന്ന് നിശ്ചയം. വൈകിട്ട് എട്ട് മണിക്കാണ് മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA