India vs Sri Lanka : Sanju Samson ന് പരിക്ക്, ആദ്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി, ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും അരങ്ങേറ്റം
Sanju Samson ന് കാൽമുട്ടിനേറ്റ പരിക്കനെ തുടർന്നാണ് ആദ്യ മത്സരത്തിൽ നിന്നൊഴുവാക്കി. മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലും പ്ലെയിങ് ഇലവനിൽ ഇല്ല.
Columbo : ഇന്ത്യൻ ശ്രീലങ്ക അദ്യ ഏകദിന മത്സരത്തിൽ ടോസ് നേടിയ ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. കാൽമുട്ടിനേറ്റ പരിക്കനെ തുടർന്ന് സഞ്ജു സാംസണിനെ (Sanju Samson) ആദ്യ മത്സരത്തിൽ നിന്നൊഴുവാക്കി. മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലും (Devadutt Padikal) പ്ലെയിങ് ഇലവനിൽ ഇല്ല.
ഇഷാൻ കിഷാനും സൂര്യകുമാർ യാദവും ഇന്ന് ഇന്ത്യൻ ടീമിനായ അരങ്ങേറും. ലങ്ക പര്യടനത്തിനുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പട്ടികയിൽ ഒന്നാമന്നായിരുന്നു സഞ്ജു. എന്നാൽ താരത്തിന്റെ കാൽമുട്ടിന്നേറ്റ പരിക്കനെ തുടർന്നാണ് ഇന്നത്തെ മത്സരത്തിൽ താരത്തെ ഒഴിവാക്കിയിരിക്കുന്നത്.
ശിഖർ ധാവാൻ നയിക്കുന്ന ടീമിൽ പൃഥ്വി ഷാ, ഇഷാൻ കിഷൻ, മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ് എന്നിവാരാണ്. സ്പിന്നർ രാഹുൽ ചഹാറാണ് 12-ാമൻ.
ALSO READ : Rishabh Pant യുറോയും വിംബിൾഡണും നേരിട്ട് പോയി കണ്ടു, അവസാനം താരത്തിന് കോവിഡ് സ്ഥിരീകരിച്ചു
മൂന്ന് സ്പിന്നർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിരിക്കുന്നത്. മൂന്ന് പേസ് ബോളർമാരെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജന്മദിനത്തിൽ ആദ്യ ജേഴ്സി അണിയാനുള്ള ഭാഗ്യം ഇഷാൻ കിഷന് ലഭിക്കുകയും ചെയ്തു. ഇത്തരത്തിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ താരമാണ് ഇഷാൻ. ഗുർശരൺ സിങാണ് ആദ്യമായി ജന്മദിനത്തിൽ തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.
2019 ലോകകപ്പ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന് ശേഷം ആദ്യമായിട്ടാണ് ചഹാലും കുൽദീപ് യാദവും ഓരേ പ്ലെയിങ് ഇലവനിൽ എത്തുന്നത്. അവസാനമായി ഇന്ത്യക്കെതിരെ ശ്രീലങ്ക ഒരു പരമ്പര സ്വന്തമാക്കിയത് 1997ലാണ്. അതിന് ശേഷം 9 പരമ്പരകൾ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA