India vs Srl Lanka : ഇന്ത്യയുടെ ലങ്കൻ പര്യടനം ഇന്ന് ആരംഭിക്കും, അവസരം കാത്ത് മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവദത്ത് പടിക്കലും, നയാകൻ ശിഖർ ധവാൻ

India Tours Sri Lanka ഇന്ന് ആരംഭിക്കും. ആദ്യ ഏകദിനത്തിൽ ലങ്കയെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ഏറ്റമുട്ടുക. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം.

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 11:59 AM IST
  • അക്ഷരാർഥത്തിൽ ഇന്ത്യ ബി ടീമിനെയാണ് ലങ്കൻ പര്യടനത്തിനായി ബിസിസി ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്.
  • രാഹുൽ ദ്രാവിഡിന്റെയും ശിഖർ ധവാന്റെയും നേതൃത്വത്തിലാണ് രണ്ടാമത്തെ ഇന്ത്യൻ ടീമിനെ കൊളംബോയിലേക്കയച്ചിരിക്കുന്നത്.
  • ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഏറെയും പുതുമുഖങ്ങളാണ്.
  • എന്നിരുന്നാലും ഇവർ ഐപിഎൽ, സെയ്ദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
India vs Srl Lanka : ഇന്ത്യയുടെ ലങ്കൻ പര്യടനം ഇന്ന് ആരംഭിക്കും, അവസരം കാത്ത് മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവദത്ത് പടിക്കലും, നയാകൻ ശിഖർ ധവാൻ

Columbo : ശ്രീലങ്കയ്ക്കെതിരയുള്ള ഇന്ത്യൻ പര്യടനം (India Tours Sri Lanka) ഇന്ന് ആരംഭിക്കും. ആദ്യ ഏകദിനത്തിൽ ലങ്കയെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ ഏറ്റമുട്ടുക. ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്കാണ് മത്സരം. ശിഖർ ധവനാണ് (Shikhar Dhawan) ഇന്ത്യയെ നയിക്കുക. രാഹുൽ ദ്രാവിഡാണ് (Rahul Dravid) പരിശീലകൻ.

അക്ഷരാർഥത്തിൽ ഇന്ത്യ ബി ടീമിനെയാണ് ലങ്കൻ പര്യടനത്തിനായി BCCI ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിരാട് കോലിയുടെ നേതൃത്വത്തിൽ പ്രധാന ടീം യുകെയിലേക്ക് തിരിച്ചപ്പോഴാണ് നേരത്തെ മുൻകൂട്ടി തീരുമാനിച്ച ലങ്കൻ പര്യടനത്തിനായി രണ്ടാമതൊരു ടീമിനെ രാഹുൽ ദ്രാവിഡിന്റെയും ശിഖർ ധവാന്റെയും നേതൃത്വത്തിൽ കൊളംബോയിലേക്കയച്ചിരിക്കുന്നത്. 

ALSO READ : Rishabh Pant യുറോയും വിംബിൾഡണും നേരിട്ട് പോയി കണ്ടു, അവസാനം താരത്തിന് കോവിഡ് സ്ഥിരീകരിച്ചു

ക്ലബ് ഫുട്ബോൾ മത്സരങ്ങളിൽ ഇത്തരത്തിൽ നടക്കാറുണ്ട്. എന്നാൽ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു  ടീമിന്റെ രണ്ട് ഘടകങ്ങൾ രണ്ട് പര്യടനത്തിനായി ഒരോ സമയം തിരിക്കുന്നത്.

ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഏറെയും പുതുമുഖങ്ങളാണ്. എന്നിരുന്നാലും ഇവർ ഐപിഎൽ, സെയ്ദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീമിൽ മലയാളി സാന്നിധ്യമായി സഞ്ജു സാംസണും ബംഗളൂരു മലയാളി ദേവദത്ത് പടിക്കലുമുണ്ട്.

ALSO READ : ICC T20 World Cup 2021 : ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക് പകരം UAE, Oman വേദിയാകും, ഒക്ടോബർ 17ന് ടൂർണമെന്റ് ആരംഭിക്കും

സ്ക്വാഡിൽ ഏകദേശം ആറ് സ്പിന്നർമാരാണുള്ളത് അതിനാൽ പര്യടനത്തിലെ ആറ് മത്സരങ്ങളിലായി എല്ലാവരെയും പരിഗണിക്കണമെന്നില്ലയെന്ന് നായകൻ ശിഖർ ധവാൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടായി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ ടീമിലിടം ലഭിക്കും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ധവാൻ അറിയിച്ചു. 

ശ്രീലങ്കൻ ടീം

ദാസുൺ ഷാനാകാ (ക്യാപ്റ്റൻ), ധനഞ്ജയ ഡി സിൽവ, അവിഷ്കാ ഫെർനണ്ടോ, ഭാനുകാ രജപക്സാ, പാതും നിസ്സാങ്കാ, ചാരിത് അസാലാങ്കാ, ലഹിറു ഉഡാരാ, രമേഷ് മെൻഡിസ്, ചാമിക കരുണരത്നെ, ദുഷ്മന്താ ചമീര, ലക്ഷൻ സടങ്കൻ, അഖില ധനജ്ഞയ, ഷിരാൻ ഫെർനാണ്ടോ, ധനജ്ഞയ ലക്ഷൻ, ഇഷാൻ ജയരത്നെ, പ്രവീൺ ജയാവിക്രെമാസ അസിതാ ഫെർണാണ്ടോ, കസുൺ രജിതാ, ലപിറു കുമാരാ, ഇസുറു ഉഡാനാ

ALSO READ : India vs Sri Lanka : സഞ്ജു സാംസണും ദേവദത്ത് പടിക്കലും ഇന്ത്യൻ ടീമിൽ, സന്ദീപ് വാര്യാർ നെറ്റ് ബോളറായി ടീമിനൊപ്പം, ശിഖർ ധവാൻ ടീമിനെ നയിക്കും

ഇന്ത്യൻ ടീം 

ശിഖർ ധവാൻ (ക്യാപ്റ്റൻ), പൃഥ്വി ഷോ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, നിതിഷ് റാണ, ഇഷാൻ കിഷാൻ, സഞ്ജു സാംസൺ, യുസ്വേന്ദ്ര ചഹാൽ, രാഹുൽ ചഹാർ, കെ. ഗൗതം, കൃണാൽ പാണ്ഡ്യ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഭുവനേശ്വർ കുമാർ, ദീപക് ചഹാ, നവദീപ് സെയ്നി, ചേതൻ സഖറിയ

വൈകിട്ട് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ഓൺലൈനായി സോണി ലൈവിലൂടെ കാണാൻ സാധിക്കും. ടിവിയിൽ സോണി ടെൻ 2, സോണി ടെൻ 2 HD എന്നീ ചാനലിലൂടെ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News