India vs West Indies | ക്യാപ്റ്റനായി രോഹിത് ശർമ്മ തിരികെയെത്തി; ഏകദിന, T20 ടീമിലും കോലി ഇറങ്ങും; വിൻഡീസിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡ് ഇങ്ങനെ
Ravi Bishnoi യാണ് ടീമിലെ അപ്രതീക്ഷിത താരം.
ന്യൂ ഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനായി രോഹിത ശർമ (Rohit Sharma) തിരകെ എത്തുന്ന പരമ്പരയിൽ അടുമുടി മാറ്റം വരുത്തിട്ടുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി (Virat Kohli) ഇരു ഫോർമാറ്റുകളിലും ഇന്ത്യക്കായി ഇറങ്ങും.
അരങ്ങേറ്റത്തിന് അവസരം കുറിച്ച് സ്പിന്നർ രവി ബിഷ്നോയിയാണ് ടീമിലെ അപ്രതീക്ഷിത താരം. കായികക്ഷമത വീണ്ടെടുക്കാത്തതിനാൽ വെറ്ററൻ സ്പിന്നർ ആർ അശ്വിന് പകരമായ ചൈന ആം ബോളർ കുൽദീപ് യാദവ് നാളുകൾക്ക് ശേഷം ടീമിൽ തിരികെയെത്തി.
ഇന്ത്യയുടെ ഫാസറ്റ് ബോളർമാരായ ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. പരിക്ക് ഭേദമാകാത്ത രവീന്ദ്ര ജഡേജയെയും ടീമിൽ ഉൾപ്പെടുത്തിട്ടില്ല,
വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ രണ്ടാം ഏകദിനത്തോടെ ടീമിന്റെ ഭാഗമാകു. സ്പിന്നർ അക്ർ പട്ടേൽ ടി20 പരമ്പരയ്ക്ക് വേണ്ടി മാത്രമെ ടീമിനൊപ്പം ചേരൂ എന്ന് ബിസിസിഐ അറിയിച്ചു.
ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
ഇന്ത്യയുടെ ടി20 സ്ക്വാഡ്
മുഴുവൻ സമയം ക്യാപ്റ്റനായിട്ടുള്ള രോഹിത് ശർമയുടെ ആദ്യ പരമ്പരയാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. നേരത്തെ 2018ൽ കോലിയുടെ അഭാവത്തിൽ ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് രോഹിത് നേടി നൽകിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.