IND vs WI : `രോഹിത്തിനും കോലിക്കും ടെസ്റ്റിൽ നിന്നും വിശ്രമം നൽകൂ`; സുനിൽ ഗവാസ്കർ
India vs West Indies : കരീബിയൻ പര്യടനങ്ങൾ പോലെയുള്ള അവസരങ്ങൾ യുവതാരങ്ങളുടെ മികവ് കണ്ടെത്താൻ ശ്രമിക്കണമെന്ന് സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടു
വിൻഡീസിനെതിരെ പരമ്പര സെലക്ടമർക്ക് യുവതാരങ്ങളുടെ മികവ് കണ്ടെത്താനുള്ള ആവസരമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അതിനായി ചില സീനിയർ താരങ്ങൾക്ക് പൂർണമായും വിശ്രമം അനുവദിക്കണമെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് തുടർച്ചയായി ഇന്ത്യക്കായി മത്സരങ്ങൾ കളിക്കുന്ന സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കേണ്ടതാണ് ഇതിഹാസ താരം പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കഴിഞ്ഞു. ഇനി അടുത്ത പ്രധാന ടൂർണമെന്റ് ഏകദിന ലോകകപ്പാണ്. സീനിയർ താരങ്ങൾക്ക് ടെസ്റ്റിൽ നിന്നും പൂർണമായിട്ടും വിശ്രമം നൽകണം. ഏകദിന മത്സരങ്ങൾ അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കണം, ചിലപ്പോൾ ടി20യിലും. ഈ സീനിയർ താരങ്ങൾ ഇനി നിശ്ചിത ഓവർ ഫോർമാറ്റുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഈ സീനിയർ താരങ്ങൾ ഒക്ടോബർ-നവംബർ മാസങ്ങൾ മുതൽ തുടർച്ചയായി ക്രിക്കറ്റ് കളിക്കുകയാണ്. പരിക്കുകളെ തുടർന്ന് ലഭിക്കുന്ന ഇടവേളയല്ലാതെ ഇവർക്ക് മറ്റൊരു നീണ്ട ബ്രേക്ക് ലഭിക്കുന്നില്ല. സുനിൽ ഗവാസ്കർ സ്പോർട്സ് ടുഡെയോട് പറഞ്ഞു.
ALSO READ : IND vs WI : പൂജാരയെ ഒഴിവാക്കിയതായിട്ടല്ല, വിശ്രമം നൽകിയാതായിട്ടാണ് വിശ്വസിക്കുന്നത്; ഹർഭജൻ സിങ്
കൂടാതെ ഇന്ത്യൻ ടീം സെലക്ടർമാർക്ക് യുവതാരങ്ങളുടെ മികവ് കണ്ടെത്താനുള്ള അവസരം കൂടിയാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരകൾ. ഇത്തരം പരമ്പരകളിലൂടെ ചില പരീക്ഷണങ്ങളും ടീം മാനേജ്മെന്റിന് നടത്താൻ സാധിക്കുമെന്നും ഗവാസ്കർ അഭിപ്രായപ്പെട്ടു.
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിങ്ങിനെയാണ് വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം.
ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.
ടെസ്റ്റ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ബിസിസിഐ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയെ ടീമിൽ നിന്നും ഒഴിവാക്കി. പകരം യുവതാരം റുതുരാജ് ഗെയ്ക്വാദ് സ്ക്വാഡിൽ ഇടം നേടി. വിവാഹത്തെ തുടർന്ന് ഗെയ്ക്വാദ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് മറ്റൊരു യുവതാരമായ യശ്വസ്വി ജയ്സ്വാളിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ പൂജാരയുടെ മോശം പ്രകടനമാണ് ബിസിസിഐ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരത്തിന് കരീബിയൻ പര്യടനത്തിനുള്ള ടിക്കറ്റ് നിഷേധിച്ചത്. അതേസമയം ഇന്ത്യയുടെ നിലവിലെ ഒന്നാം നമ്പർ ബോളറായ മുഹമ്മദ് ഷമിക്ക് ബിസിസിഐ വിശ്രമം നൽകി. പകരം ബംഗാൾ താരം മുകേഷ് കുമാറിന് സ്ക്വാഡിൽ എത്തിച്ചു. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സൈക്കിൾ വിൻഡീസിനെതിരെയുള്ള ഈ പരമ്പരയിലൂടെ ആരംഭിക്കുക. ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പരയിലൂടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...