IND vs WI : പൂജാരയെ ഒഴിവാക്കിയതായിട്ടല്ല, വിശ്രമം നൽകിയാതായിട്ടാണ് വിശ്വസിക്കുന്നത്; ഹർഭജൻ സിങ്

Harbhajan Singh On Cheteshwar Purjara Out From Indian Squad : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിൻഡീസ് പര്യടനത്തിൽ നിന്നും ചേതേശ്വർ പുജാരയെ ഒഴിവാക്കിയത്

Written by - Jenish Thomas | Last Updated : Jun 24, 2023, 06:24 PM IST
  • പുജാരയെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ബിസിസിഐ സെലക്ടർമാരുടെ തീരുമാനത്തെ ചൊല്ലികൊണ്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തുടരവെയാണ് ഹർഭജൻ തന്റെ യുട്യൂബ് ചാനലിലൂടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
  • ജൂലൈ 12നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ടെസ്റ്റ് പരമ്പരയിലൂടെ ആരംഭിക്കുന്നത്.
  • കഴിഞ്ഞ രണ്ട് വർഷമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരമായ പുജാര സ്ഥിരിതയില്ലാത്ത പ്രകടനാണ് നിർണായക മത്സരങ്ങളിൽ ഉൾപ്പെടെ കാഴ്ചവെക്കുന്നത്.
IND vs WI : പൂജാരയെ ഒഴിവാക്കിയതായിട്ടല്ല, വിശ്രമം നൽകിയാതായിട്ടാണ് വിശ്വസിക്കുന്നത്; ഹർഭജൻ സിങ്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്നും വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ഒഴിവാക്കിയതല്ല വിശ്രമം നൽകിയതായിട്ടാണ് താൻ വിശ്വസിക്കുന്നത് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. പുജാരയെ ടെസ്റ്റ് ടീമിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള ബിസിസിഐ സെലക്ടർമാരുടെ തീരുമാനത്തെ ചൊല്ലികൊണ്ടുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തുടരവെയാണ് ഹർഭജൻ തന്റെ യുട്യൂബ് ചാനലിലൂടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ജൂലൈ 12നാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം ടെസ്റ്റ് പരമ്പരയിലൂടെ ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരമായ പുജാര സ്ഥിരിതയില്ലാത്ത പ്രകടനാണ് നിർണായക മത്സരങ്ങളിൽ ഉൾപ്പെടെ കാഴ്ചവെക്കുന്നത്. കൂടാതെ നിർണായക മത്സരമായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ താരം പ്രതീക്ഷയ്ക്ക് അനുസരണം പ്രകടനം പുറത്തെടുക്കാതെ വന്നതോടെ സെലക്ടർമാർ താരത്തെ വിഡീസ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒഴിവാക്കിയ പൂജാരയ്ക്ക് പകരം യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദിനെയും യശ്വസി ജയ്സ്വാളിനെയും ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി.

ALSO READ : MS Dhoni: ധോണി തിരിച്ചു വരും, അടുത്ത സീസണിലും ചെന്നൈയെ നയിക്കും; വമ്പൻ അപ്ഡേറ്റ് പുറത്ത്

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.

"പുജാരയെ ടീമിൽ ഇല്ല, അതാണ് എന്നെ അസ്വസ്ഥനാക്കുന്നത്. ഇന്ത്യയുടെ പ്രധാന താരമാണ് പുജാര. ഒഴിവാക്കിയതല്ല, താരത്തിന് വിശ്രമം നൽകിയതായിട്ടാണ് കരുതുന്നത്. ഇന്ത്യൻ ടീമിന്റെ നെടും തൂണാണ് പുജാര" ഹർഭജൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. പുജാരയ്ക്കാളും ബാറ്റിങ് ശരാശരി മറ്റുള്ള ബാറ്റർമാർക്കുമില്ല. എല്ലാവർക്കും ഒരുപോലെയാണ് പരിഗണന നൽകേണ്ടത്. അതിപ്പോൾ എത്ര വലിയ താരമാണെങ്കിലും ഹർഭജൻ കൂട്ടിച്ചേർത്തു. 

ടെസ്റ്റ് ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ബിസിസിഐ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വർ പുജാരയെ ടീമിൽ നിന്നും ഒഴിവാക്കി. പകരം യുവതാരം റുതുരാജ് ഗെയ്ക്വാദ് സ്ക്വാഡിൽ ഇടം നേടി. വിവാഹത്തെ തുടർന്ന് ഗെയ്ക്വാദ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് മറ്റൊരു യുവതാരമായ യശ്വസ്വി ജയ്സ്വാളിന് ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ പൂജാരയുടെ മോശം പ്രകടനമാണ് ബിസിസിഐ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരത്തിന് കരീബിയൻ പര്യടനത്തിനുള്ള ടിക്കറ്റ് നിഷേധിച്ചത്. അതേസമയം ഇന്ത്യയുടെ നിലവിലെ ഒന്നാം നമ്പർ ബോളറായ മുഹമ്മദ് ഷമിക്ക് ബിസിസിഐ വിശ്രമം നൽകി. പകരം ബംഗാൾ താരം മുകേഷ് കുമാറിന് സ്ക്വാഡിൽ എത്തിച്ചു. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സൈക്കിൾ വിൻഡീസിനെതിരെയുള്ള ഈ പരമ്പരയിലൂടെ ആരംഭിക്കുക. ഇന്ത്യയുടെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത് ടെസ്റ്റ് പരമ്പരയിലൂടെയാണ്.

വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്

രോഹിത് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശ്വസി ജയ്സ്വാൾ, അജിങ്ക്യ രഹാനെ, ഇഷാൻ കിഷൻ, കെ എസ് ഭരത്, ഷാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, നവ്ദീപ് സെയ്നി, ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.

ജൂലൈ 12 മുതലാണ് ഇന്ത്യയുടെ കരീബിയൻ പര്യടനം ആരംഭിക്കുക. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളാകും ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസിനെതിരെയുള്ളത്. ഓഗസ്റ്റ് 13നാണ് പര്യടനത്തിലെ ടി20 പരമ്പരയിലെ അവസാന മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് സക്കിളിനുള്ള ഇന്ത്യയുടെ മത്സരങ്ങൾ ആരംഭിക്കുന്ന വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിലൂടെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News