മുംബൈ: മെയ്‌ 30നാരംഭിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരിശീലനങ്ങള്‍ക്കും തയാറെടുപ്പുകള്‍ക്കുമായി ക്യാപ്റ്റന്‍ വീരാട് കൊഹ്‌ലിയും സംഘവും ഇംഗ്ലണ്ടിലേക്ക് തിരിച്ചു. 


മുംബൈ എയര്‍പോര്‍ട്ടില്‍ വിമാനത്തിനായി കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമംഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 


താരങ്ങളായ ചഹാലും മുഹമ്മദ് ഷമ്മിയുമെല്ലാം അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ വ്യാപൃതരായി ഇരിക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. 



ആ ചിത്രങ്ങളില്‍ നിന്ന് ടീമ൦ഗങ്ങളുടെ ഇഷ്ട വിനോദം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയിലും വിദേശത്തും ഏറെ ആരാധകരുള്ള പബ്ജിയാണ് എല്ലാവരും ടാബ്‍ലറ്റുകളില്‍ കളിക്കുന്നത്. 


മഹേന്ദ്ര സിംഗ് ധോണിയും ഭുവനേശ്വര്‍ കുമാറും അടക്കമുള്ളവരും അവരുടെ ടാബ്‍ലറ്റുകളില്‍ ഏറെ തിരക്കിലാണ്. ഒന്നര മാസക്കാലം നീണ്ടുനിന്ന ഐപിഎല്ലിന്‍റെ ക്ഷീണ൦ മാറും മുന്‍പാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക കപ്പിനായുള്ള തയാറെടുപ്പുകള്‍ നടത്തുന്നത്. 


ലോകകപ്പ് സ്‌ക്വാഡിലെ മിക്ക താരങ്ങളും ഐപിഎല്ലില്‍ 14 മത്സരങ്ങള്‍ വീതം കളിച്ചവരാണ്. എം എസ് ധോണി, രോഹിത് ശര്‍മ്മ, ജസ്‌പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ ഫൈനല്‍ വരെ കളിച്ചവരാണ്. 


2011ൽ അവസാനം ലോകകപ്പ് ജയിച്ച ഇന്ത്യ, കഴിഞ്ഞ തവണ സെമിയിൽ പുറത്തായിരുന്നു. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും വീരാട് കൊഹ്‌ലിയെയും സംഘത്തെയും തൃപ്തിപ്പെടുത്തില്ല.