ഐഎസ്എല്‍ സീസണ് 3: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് സെമിയില്‍
നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സീസണ്3യിലെ സെമി ഫൈനലില്‍ പ്രവേശിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതായ കേരളാ ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസിനെ നേരിടും.
കൊച്ചി: നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സീസണ്3യിലെ സെമി ഫൈനലില്‍ പ്രവേശിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതായ കേരളാ ബ്ലാസ്റ്റേഴ്സ് സെമി ഫൈനലില്‍ കരുത്തരായ ഡല്‍ഹി ഡൈനാമോസിനെ നേരിടും.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടു ടീമുകള്‍ക്കും ചില മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍, രണ്ടാം പകുതിയുടെ അറുപത്തിആറാം മിനിറ്റില്‍ മലയാളി താരം സി.കെ. വിനീത് നേടിയ ഗോളില്‍ ജയം കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമാകുകയായിരുന്നു. മുന്നേറാന്‍ സമനില പോലും മതിയായിരുന്ന ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി ആധികാരികമായി മുന്നേറി.
ജയത്തോടെ 22 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി ഒന്നാമത്, 23 പോയിന്റ്. ദല്‍ഹി ഡൈനാമോസ് (21 പോയിന്റ്), അത്ലറ്റികോ ഡി കൊല്‍ക്കത്ത (20 പോയിന്റ്) തുടര്‍ സ്ഥാനങ്ങളില്‍.
ഡല്‍ഹി ഡൈനാമോസാണ് സെമിയില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ മുംബൈ സിറ്റി, അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. 10, 11 തീയതികളില്‍ ആദ്യ പാദ സെമി. 13, 14ന് രണ്ടാം പാദം. ഫൈനല്‍ 18ന് കൊച്ചിയില്‍.