ഓക്‌ലൻഡ്: വേള്‍ഡ് മാ​സ്റ്റേ​ഴ്സ് ഗെ​യിം​സി​ന്‍റെ 100 മീറ്റർ ഓട്ടത്തിൽ 101 കാ​ര​നാ​യ മ​ൻ കൗ​റിന് സ്വർണം. ഛണ്ഡിഗഡ് സ്വദേശിയാണ് കൗർ. ന്യൂസീലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നടന്ന വേള്‍ഡ് മാസ്‌റ്റേഴ്‌സ് ഗെയിംസിലാണ് മന്‍ കൗര്‍ എന്ന ഈ താരം സ്വര്‍ണം നേടിയത്. കൗറിന്‍റെ കരിയറിലെ പതിനേഴാം സ്വര്‍ണമായിരുന്നു അത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒ​രു മി​നിറ്റും 14 സെ​ക്ക​ന്‍റും കൊ​ണ്ടാ​ണ് കൗ​ർ 100 മീ​റ്റ​ർ പൂ​ർ​ത്തി​യാ​ക്കി​യ​ത്. 2009 ലെ ​ഉ​സൈ​ൻ ബോ​ൾ​ട്ട് സ്ഥാപിച്ച ലോ​ക റി​ക്കാ​ർ​ഡി​നേ​ക്കാ​ൾ 64.42 സെ​ക്ക​ന്‍റ് അ​ധി​ക​സ​മ​യം എ​ടു​ത്താ​ണ് കൗ​ർ ഓട്ടം പൂർത്തിയാക്കിയത്.


മ​ത്സ​രം ആ​സ്വ​ദി​ച്ചെ​ന്നും താൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണെന്നും മ​ത്സ​ര​ശേഷം കൗർ പറഞ്ഞു. ഓ​ട്ടം നി​ർ​ത്തു​ക​യി​ല്ല. ഇ​നി​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കുമെന്നും പ​രി​ശീല​നം തു​ട​രു​മെ​ന്നും കൗ​ർ വ്യക്തമാക്കി. 


എട്ടു വര്‍ഷം മുമ്പാണ് കൗര്‍ അത്‌ലറ്റിക്‌സ് ഗൗരവമായി എടുത്തത്. മകന്‍ ഗുരുദേവ് സിങ്ങിന്‍റെ പ്രചോദനവും കൗറിന് കൂട്ടിനുണ്ടായിരുന്നു. 200 മീറ്റര്‍ ഓട്ടത്തിലും ഷോട്ട്പുട്ടിലും ജാവലിന്‍ ത്രോയിലും ഇനി കൗറിന് പങ്കെടുക്കാനുണ്ട്.