പിഎസ്ജി വിട്ട് ഇന്റര്‍ മയാമിയിലേയ്ക്ക് ചേക്കേറിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസി മിന്നുന്ന ഫോമിലാണ്. ലീഗ്‌സ് കപ്പില്‍ മയാമിയെ മുന്നില്‍ നിന്ന് നയിച്ച് കിരീടം ചൂടിച്ച മെസി ഇപ്പോള്‍ ഇതാ എംഎല്‍എസിലും മയാമിയ്ക്ക് വേണ്ടി ഗോളടിച്ച് അരങ്ങേറ്റം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് റെഡ് ബുൾസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മയാമി വിജയിച്ചപ്പോള്‍ ഒരു ഗോള്‍ മെസിയുടെ വകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിയോഗോ ഗോമസിന്റെ ബൂട്ടിൽ നിന്നാണ് മയാമിയുടെ ആദ്യ ഗോള്‍ പിറന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസി കളത്തിലിറങ്ങിയത്. അറുപതാം മിനിട്ടില്‍ പകരക്കാരന്റെ റോളില്‍ കളത്തിലിറങ്ങിയ മെസി മത്സരത്തിന്റെ 89-ാം മിനിട്ടില്‍ ലക്ഷ്യം കണ്ടു. ഗോളിനേക്കാള്‍ മനോഹരമായിരുന്നു ഗോളിന് തൊട്ടുമുമ്പുള്ള മെസിയുടെ നീക്കങ്ങള്‍. ബോക്‌സിനുള്ളില്‍ നിന്ന് പാസ് സ്വീകരിച്ച മെസി ന്യൂയോര്‍ക്ക് റെഡ് ബുൾസിന്റെ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ബെഞ്ചമിന്‍ ക്രമാഷിയ്ക്ക് നല്‍കിയ ത്രൂ പാസ് അതിമനോഹരമായിരുന്നു. പാസ് സ്വീകരിച്ച ക്രമാഷി നല്‍കിയ കിടിലന്‍ ക്രോസ് മെസി അനായാസം വലയിലാക്കി. 



ALSO READ: റൊണാൾഡോ ഇല്ല, പക്ഷെ ഈ ബ്രസീലിയൻ സൂപ്പർ താരം ഇന്ത്യയിൽ പന്ത് തട്ടും; എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയും അൽ-ഹിലാലും ഒരേ ഗ്രൂപ്പിൽ


ജയത്തോടെ ലീഗില്‍ അവസാന സ്ഥാനക്കാരായിരുന്ന മയാമിയ്ക്ക് പുതുജീവന്‍ ലഭിച്ചു. 15-ാം സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തിയ മയാമി നിലവില്‍ 14-ാം സ്ഥാനത്താണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലേയ്ക്ക് മയാമി യോഗ്യത നേടിയത്. സിന്‍സിനാറ്റി എഫ്‌സിയെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് മയാമി ഫൈനലിലേയ്ക്ക് കുതിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ (3-3) മത്സരം പെനാള്‍ട്ടിയിലേയ്ക്ക് നീളുകയായിരുന്നു. പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന നിലയിലായിരുന്നു മയാമിയുടെ വിജയം. മത്സരത്തില്‍ മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.