ഉത്തേജക മരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് ഐ.ഓ.സി
ഉത്തേജക മരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. ഞായറാഴ്ച ചേര്‍ന്ന 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം.ഇതുവരെ ഉത്തേജക മരുന്ന് വിവാദത്തില്‍ ആരോപണം നേരിടാത്ത കായിക താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാം.
റിയോ ഡെ ജനീറോ: ഉത്തേജക മരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തേണ്ടെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി. ഞായറാഴ്ച ചേര്‍ന്ന 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് റഷ്യയുടെ ഒളിമ്പിക്സ് മോഹങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം.ഇതുവരെ ഉത്തേജക മരുന്ന് വിവാദത്തില്‍ ആരോപണം നേരിടാത്ത കായിക താരങ്ങള്‍ക്ക് ഒളിമ്പിക്സില്‍ മത്സരിക്കാം.
എന്നാല്‍, അതത് ഇനങ്ങളുടെ രാജ്യാന്തര ഫെഡറേഷന്‍െറ കര്‍ശന പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാന്‍ ഫെഡറേഷന് സ്വാതന്ത്ര്യമുണ്ടാവും.മരുന്നടി വിവാദത്തില്‍ ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ) നിയോഗിച്ച കനേഡിയന്‍ അഭിഭാഷന്‍ റിച്ചാര്‍ഡ് മക്ലറന്‍െറ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കര്‍ശന നടപടി സ്വീകരിക്കാന്‍ ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചു. ഒഫീഷ്യലുകളും ആരോപണവിധേയരായ താരങ്ങള്‍ക്കുമെതിരെ നടപടികളാരംഭിച്ചതായി ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക് അറിയിച്ചു.
അതേസമയം, ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ റഷ്യന്‍ പങ്കാളിത്തമുണ്ടാവില്ളെന്ന് ഉറപ്പായി. രാജ്യാന്തര ഫെഡറേഷനായ ഐ.എ.എ.എഫ് നേരത്തേ തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്വതന്ത്ര അത്ലറ്റായി മത്സരിക്കാനുള്ള ‘വിസില്‍ ബ്ളോവര്‍’ യൂലിയ സ്റ്റെപനോവയുടെ അപേക്ഷ ഒളിമ്പിക് കമ്മിറ്റി തള്ളി. നേരത്തേ ഇവര്‍ ഉത്തേജക പരിശോധനയില്‍ കുരുങ്ങിയിരുന്നു. സോചി ശീതകാല ഒളിമ്പിക്സ് ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ റഷ്യന്‍ അത്ലറ്റുകള്‍ അധികൃതരുടെ പിന്തുണയോടെ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
വാഡ സമിതിയുടെ കണ്ടത്തെലിന്‍െറ അടിസ്ഥാനത്തില്‍ ബ്രിട്ടന്‍, അമേരിക്ക, കാനഡ തുടങ്ങിയവരും റഷ്യക്ക് വിലക്കേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് രംഗത്തത്തെിയിരുന്നു. സോചി ഒളിമ്പിക്സില്‍ പങ്കെടുത്ത റഷ്യന്‍ അത്ലറ്റുകളുടെ സാമ്പ്ള്‍ പരിശോധന വീണ്ടും നടത്താനും, ആരോപണ വിധേയരായ ഒഫീഷ്യലുകള്‍ക്കൊന്നും ഒളിമ്പിക്സില്‍ നിന്ന് ഒഴിവാക്കാനും തീരുമാനിച്ചു.