മുംബൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈയുടെ ഹോം മൽസരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

മൽസരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്നും കനത്ത സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഐപിഎല്‍ സീസണ്‍ 11ലെ ചെന്നൈ- ബാംഗ്ലൂർ മൽസരത്തിനെതിരെയാണ് മുഖ്യപ്രതിഷേധം നടക്കുന്നത്. എന്നാൽ ചെന്നൈയുടെ ഹോം മൽസരങ്ങളും ചെന്നൈയിൽ നടത്തരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.


ആവശ്യമെങ്കിൽ മൽസരം സംഘടിപ്പിക്കാൻ സജ്ജമായിരിക്കാൻ ബിസിസിഐ സെക്രട്ടറി അമിതാബ് ചൗധരിയും ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയും കെസിഎയെ നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ചെന്നൈയില്‍ നിന്ന് മൽസരങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്.