Mumbai: കോവിഡ്‌  കാലത്ത് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി IPL 2020 UAEയില്‍  നടക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തുടക്കം മുതല്‍   ക്രിക്കറ്റ് പ്രേമികള്‍  ഉയര്‍ത്തുന്ന ഒരു ചോദ്യമാണ് ഇത്തവണ കപ്പ്  ആര് നേടും? എന്നത്. 


അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  2020 (IPL 2020) യുടെ   പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ടീമുകളെ പ്രവചിചിച്ചിരിയ്ക്കുകയാണ്  അജിത്‌  അഗാര്‍ക്കര്‍ (Ajit Agarkar). മൂന്ന് ടീമുകളെയാണ്  അഗാര്‍ക്കര്‍  പ്രവചിച്ചത്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി  ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളാണ് അദ്ദേഹത്തിന്‍റെ  വിലയിരുത്തലില്‍ ഐ‌പി‌എല്‍ പ്ലേ ഓഫില്‍  എത്തുക.  നിലവിലെ പോയിന്‍റ്   പട്ടികയില്‍ മുംബൈയും ഡല്‍ഹിയും  ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍   കെകെആര്‍ നാലാം സ്ഥാനത്താണ്.


എന്നാല്‍, നാലാമത്തെ ടീമായി രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ പോരാട്ടമാവും നടക്കുക എന്നു൦  അദ്ദേഹം പറഞ്ഞു.


ഇത് വളരെ മികച്ച ഒരു IPL സീസണാണ്. വളരെയധികം ഉയര്‍ച്ചയും താഴ്ചയും ഉണ്ടാകുന്നുണ്ട് , പക്ഷേ വ്യക്തമായും മുംബൈ ഇന്ത്യന്‍സും ഡല്‍ഹി  ക്യാപ്പിറ്റല്‍സും രണ്ട് മികച്ച ടീമുകളെപ്പോലെയാണ് കാണപ്പെടുന്നത് . കൂടാതെ കെ‌കെ‌ആറിന് സി‌എസ്‌കെയെതിരെ ഒരു യഥാര്‍ത്ഥ ബോണസ് വിജയം ലഭിച്ചു. ഇതിനാല്‍ തന്‍റെ മൂന്നാമത്തെ ടീം കൊല്‍ക്കത്തയായിരിക്കും എന്ന് സ്റ്റാര്‍ സ്പോര്‍ട്സ് ഷോ ക്രിക്കറ്റ് കണക്റ്റില്‍ സംസാരിക്കവേ അഗാര്‍ക്കര്‍ പറഞ്ഞു.


എന്നാല്‍, IPL 2020 യുടെ തുടക്കം മുതല്‍ ഇത്തവണത്തെ ജേതാവായി പറയുന്ന ഒരു ടീമുണ്ട്. അത്  വിരാട് കോഹ്ലി നയിക്കുന്നറോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്.  ആര്‍സിബി പഴയ ആര്‍സിബിയല്ല, ഇത്തവണ കപ്പ് നേടുമെന്ന് പ്രവചിക്കുന്നവര്‍ ഏറെ. 


ഇതുവരെ കളിച്ച 7 മത്സരങ്ങളില്‍  5 എണ്ണത്തില്‍ വിജയിച്ച് 10 പോയിന്‍റ്   നേടി  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 


Also read:  IPL 2020: കൊൽക്കത്ത തകർന്നടിഞ്ഞു; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ ജയം


ഇത്തവണ ആര്‍സിബിയെ കിരീടത്തിലേക്കു നയിക്കാന്‍ നിരവധി കാരണങ്ങളാണ്  ഉള്ളത്. എബിഡിയുടെ ഫോം, മികച്ച ഓപ്പണി൦ഗ്  ജോടി,  ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും മലയാളി താരം ദേവ്ദത്ത് പടിക്കലുമുള്‍പ്പെടുന്ന പുതിയ ഓപ്പണി൦ഗ് ജോടിയെയാണ് ആര്‍സിബി ഈ സീസണില്‍ പരീക്ഷിച്ചത്. ഈ സഖ്യം ക്ലിക്കാവുകയും ചെയ്തതായി ഇതുവരെയുള്ള പ്രകടനം സൂചിപ്പിക്കുന്നു. ദേവ്ദത്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.


ദേവ്ദത്തിന്‍റെ  അഗ്രസീവ് ശൈലിയും ഫിഞ്ചിന്‍റെ  അനുഭവസമ്പത്തുമാണ് ഈ സഖ്യത്തിന്‍റെ  മികവിനു പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് പതിവു പോലെ ഈ സീസണിലും മിന്നുന്ന ഫോമിലാണ്.