ദുബായ് (Dubai): ഐപിഎല്ലിന്റെ ഏഴാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings) ഡെൽഹി ക്യാപിറ്റൽസിനെ നേരിടും.  ഇന്ത്യൻ സമയം 7:30 ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.  മൂന്നാം മത്സരത്തിനിറങ്ങുന്ന ചെന്നൈ ആദ്യ മത്സരം ജയിക്കുകയും രണ്ടാം മത്സരം തോൽക്കുകയും ചെയ്തു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹി (Delhi Capitals) സൂപ്പര്‍ ഓവറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്നിറങ്ങുക.  ചെന്നൈയുടെ ആദ്യ കളിയിലെ ഹീറോയായ അമ്പാട്ടി റായിഡു പരിക്കുമൂലം രാജസ്ഥാനെതിരെ കളിച്ചിരുന്നില്ല. ഇന്നും അദ്ദേഹം കളിക്കാനിറങ്ങില്ല എന്നാണ് സൂചന.  രണ്ടാം കളിയില്‍ മോശം പ്രകടനം കാഴ്ചവെച്ച പിയൂഷ് ചൗളയ്ക്കു പകരം ഇമ്രാന്‍ താഹിര്‍ ആയിരിക്കും ഇന്ന് ഇറങ്ങുന്നത്.  മറ്റു കളിക്കാർ അതേപടി തുടരും എന്നാണ് റിപ്പോർട്ട്.   എംഎസ് ധോണി (Dhoni) ഇന്ന് ബാറ്റിങ്ങിൽ നേരത്തെ ഇറങ്ങാനാണ് തീരുമാനം. 


Also read: IPL 2020: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം 


രണ്ടാം വിജയ പ്രതീക്ഷയോടെ ഇറങ്ങുന്ന ഡല്‍ഹിക്കുവേണ്ടി ആര്‍ അശ്വിന്‍ ഇന്ന് കളിക്കില്ല. അശ്വിന് പകരം അമിത് മിശ്രയായിരിക്കും ടീമിലെത്തുന്നത്. ഇവരുടെയും മറ്റു കളിക്കാരില്‍ കാര്യമായ മാറ്റമുണ്ടാകില്ലയെന്നാണ് റിപ്പോർട്ട്. ഇരു ടീമുകളും നേരത്തെ 24 തവണ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ 15 തവണയും ഡല്‍ഹിയും 6 തവണയും ജയിച്ചു. 


Chennai Super Kings സാധ്യതാ ടീം: മുരളി വിജയ്, ഷെയ്ന്‍ വാട്‌സണ്‍, ഫാഫ് ഡു പ്ലസിസ്, റിതുരാജ് ഗെയ്ക്ക്‌വാദ്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, സാം കറന്‍, ദീപക് ചാഹര്‍, ഇമ്രാന്‍ താഹിര്‍.


Delhi Capitals സാധ്യതാ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കാഗിസോ റബാഡ, മോഹിത് ശര്‍മ, ആന്റിച്ച് നോര്‍ജെ