IPL 2020: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

നായകന്‍ കെ എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്. പഞ്ചാബ് 20 ഓവറിൽ 206/3, ബാംഗ്ലൂ17 ഓവറിൽ 109 ന് ഓൾ ഔട്ട്.   

Last Updated : Sep 25, 2020, 12:28 AM IST
  • ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കൊഹ്ലിപ്പടയെ തുടക്കത്തിലേ ഒതുക്കാനുള്ള ശ്രമം പഞ്ചാബ് നടത്തിയിരുന്നു.
IPL 2020: ബാംഗ്ലൂരിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

IPL 2020 യിലെ ആറാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ്  ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) കിംഗ്സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം.  97 റൺസിനാണ് പഞ്ചാബ് കൊഹ്ലിപ്പടയെ തറപ്പറ്റിച്ചത്.  ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത കൊഹ്ലിപ്പടയെ തുടക്കത്തിലേ ഒതുക്കാനുള്ള ശ്രമം പഞ്ചാബ് നടത്തിയിരുന്നു.  
 
207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 17 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത വാഷിംഗ്ടൺ സുന്ദർ ആണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്കോറർ. പഞ്ചാബിനു (KingsXI Punjab) വേണ്ടി യുവ സ്പിന്നർ രവി ബിഷ്ണോയ് വിക്കറ്റ് വീഴ്ത്തി അതുപോലെ മുരുഗൻ അശ്വിനും മൂന്ന് വിക്കറ്റുണ്ട്. രാഹുലിനെ രണ്ടുവട്ടം കൈവിട്ട കോലിയുടെ പിഴവ് ബാംഗ്ലൂരിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി.

Also read: IPL 2020: IPL 2020: സച്ചിന്റെ റെക്കോർഡ് തകർത്ത് Lokesh Rahul

കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് ആദ്യ ഓവറിൽ തന്നെ ശനിദശയായിരുന്നു.  ആദ്യ ഓവറിൽ ഓപ്പണർ ദേവ്ദത്ത് പടിക്കലിനെ (ഡെവടുറ്റ Padikkal) നഷ്ടമായി. ഒരു റൺ എടുത്ത ദേവ്ദത്ത് ഷെൽഡൻ കോട്രലിന്റെ പന്തിൽ രവി ബിഷ്ണോയ്ക്ക് ക്യാച്ച് കൊടുത്ത് മടങ്ങുകയായിരുന്നു. ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടി എത്തിയ ജോഷ് ഫിലിപ്പെ റണ്ണൊന്നുമെടുക്കാതെ മടങ്ങി. 

Also read: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി

ഫിലിപ്പെയെ ഷമി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ക്യാപ്റ്റൻ വിരാട് കൊഹ്ലിയ്ക്കും (Virat Kohli) ഒന്നും ചെയ്യാനായില്ല.  കോട്രലിന്റെ പന്തിൽ രവി ബിഷ്ണോയുടെ കൈകളിലാണ് കൊഹ്ലി അവസാനിച്ചത്.

2.4 ഓവറിൽ നാല് റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ പതറുമ്പോൾ എബി ഡിവില്ല്യേഴ്സ് ക്രീസിലെത്തി. എബി-ഫിഞ്ച് സഖ്യം നാലാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തു. ആറാം വിക്കറ്റിൽ ശിവം ദുബേ-വാഷിംടൺ സുന്ദർ സഖ്യം 26 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയെങ്കിലും തുടരാനായില്ല.  

നായകന്‍ കെ എല്‍ രാഹുലിന്‍റെ (KL Rahul) തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പഞ്ചാബ് (KingsXI-Punjab)മികച്ച സ്കോര്‍ സ്വന്തമാക്കിയത്. പഞ്ചാബ് 20 ഓവറിൽ 206/3, ബാംഗ്ലൂ17 ഓവറിൽ 109 ന് ഓൾ ഔട്ട്. 

Trending News