സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴ്പ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സിന് (Chennai Super Kings) 20 റൺസ് വിജയം.  168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് (Sunrisers Hyderabad )  നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും പിടിച്ചു നിൽക്കാൻ ആയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി (Chennai Super Kings) ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയ  ചെന്നൈ പോയിന്റ് പട്ടികയിൽ രാജസ്ഥാനെ മറികടന്ന് ആറാമതെത്തി.  


Also read: IPL 2020: കൊൽക്കത്ത തകർന്നടിഞ്ഞു; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റൻ ജയം 


ചെന്നൈ (Chennai Super Kings) ഉയർത്തിയ റൺസ് മറികടക്കാൻ കരുതലോടെയാണ് ഹൈദരാബാദ് (Sunrisers Hyderabad )   ഇറങ്ങിയതെങ്കിലും വാർണറും പിന്നാലെ മനീഷ് പാണ്ഡേയും റൺഔട്ട് ആയതോടെ പ്രതിരോധത്തിലാകുകയായിരുന്നു.  ചെന്നൈക്കായി കാണ്‍ ശര്‍മയും ഡ്വയിന്‍ ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാം കറനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റെടുത്തു.  


നേരത്തെ ഷെയ്ന്‍ വാട്സന്‍റെയും അംബാട്ടി റായുഡുവിന്‍റെയും ബാറ്റിംഗ് മികവിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോർ കുറിക്കാൻ കഴിഞ്ഞത്.  അവസാന ഓവറിൽ ആഞ്ഞടിക്കുമെന്ന് കരുതിയ ധോണിയ്ക്ക് ഒരു സിക്സും രണ്ട് ബൗണ്ടറിയൂമടക്കം 13 -പന്തിൽ 21 റൺസ് നേടാനെ സാധിച്ചുള്ളൂ.