ഡല്‍ഹിയെ 156 റണ്‍സില്‍ ഒതുക്കി ബോള്‍ട്ട്; മുംബൈയ്ക്ക് മികച്ച തുടക്കം
ട്രെന്‍റ് ബോള്‍ട്ടിന്‍റെ മികച്ച ബൗളി൦ഗില്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) . നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ ഡല്‍ഹിയ്ക്ക് സാധിച്ചുള്ളൂ.
Dubai: ട്രെന്‍റ് ബോള്‍ട്ടിന്‍റെ മികച്ച ബൗളി൦ഗില്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals) . നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ ഡല്‍ഹിയ്ക്ക് സാധിച്ചുള്ളൂ.
എന്നാല്‍, മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയുടെ തുടക്കംതന്നെ അതി ഗംഭീരം . മുംബൈയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ മികച്ച പ്രകടനം പുറത്തെടുത്തു. തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും രോഹിത്ത് ശര്‍മയും ചേര്‍ന്ന് മുംബൈയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് നാലോവറില്‍ 45 റണ്‍സ് നേടി.
13 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് വാരിക്കൂട്ടിയിരിയ്ക്കുകയാണ് മുംബൈ ഇന്ത്യന്‍സ്....
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ശ്രേയസ് അയ്യര്‍ - റിഷബ് പന്ത് കൂട്ടുകെട്ടാണ് ഡല്‍ഹിയെ കര കയറ്റിയത്. റിഷബ് പന്ത് 56 റണ്‍സും ശ്രേയസ് അയ്യര്‍ പുറത്താകാതെ 65 റണ്‍സുമെടുത്തു.
Also read: IPL 2020യുടെ കലാശപ്പോരാട്ടം കാണാന്‍ മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍..!!
ട്രെന്‍റ് ബോള്‍ട്ടാണ് ഡല്‍ഹിയെ തകര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. 4 ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ബോള്‍ട്ട് 3 വിക്കറ്റുകള്‍ നേടി. നാഥന്‍ കോള്‍ട്ടര്‍നൈല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വിജയം സ്വന്തമാക്കാനായാല്‍ ഡല്‍ഹിയുടെ ആദ്യ കിരീടവും മുംബൈ വിജയിച്ചാല്‍ അഞ്ചാം കിരീടവും സ്വന്തമാക്കും.