ദുബായ്:  IPL 2020യില്‍ ആദ്യ പരാജയം നേരിട്ട്  രാജസ്ഥാന്‍ റോയല്‍സ്. 37 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  രാജസ്ഥാനെ പരാജയപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമാന്യം . ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയ ശേഷം കൃത്യതയാർന്ന ബൗളി൦ഗിലൂടെയും ഫീൽഡി൦ഗിലൂടെയുമാണ് KKR വിജയം നേടിയത്.  


ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 47 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ടോപ് സ്കോറർ. ഓയിൻ മോർഗൻ 23 പന്തിൽ നിന്ന് 34 റൺസെടുത്തു. റസ്സൽ 24 റൺസുമെടുത്തു. രാജസ്ഥാനായി ജോഫ്ര ആർച്ചർ 18 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു


Also read: IPL 2020: രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്...


ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സീസണില്‍ രാജസ്ഥാന്‍റെ ആദ്യ പരാജയമാണിത്.