IPL 2020: മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് തോൽവി
തോല്‍വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്‍ നാല് സിക്സ് അടക്കം 27 റണ്‍സടിച്ച പാറ്റ് കമിന്‍സാണ് കൊൽക്കത്തയുടെ തോൽവിയുടെ ആഘാതം ഒന്ന കുറച്ചത്.
അബുദാബി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ (Mumbai Indians)കൊൽക്കത്തയ്ക്ക് (Kolkata Knight Riders)തോൽവി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ്ങിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് (Kolkata Knight Riders) 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആന്ദ്രെ റസല്‍ ക്രീസിലെത്തിയെങ്കിലും കാര്യമായൊന്നും ചെയ്യാൻ റസലിന് കഴിഞ്ഞില്ല. രണ്ട് ബൗണ്ടറി മാത്രം നേടിയ റസലിനെ ബുമ്ര ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
Also read: IPL 2020: ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുത്തു
തോല്‍വി ഉറപ്പായശേഷം ജസ്പ്രീത് ബുമ്രയുടെ ഒരോവറില്‍ നാല് സിക്സ് അടക്കം 27 റണ്‍സടിച്ച പാറ്റ് കമിന്‍സാണ് കൊൽക്കത്തയുടെ (Kolkata Knight Riders) തോൽവിയുടെ ആഘാതം ഒന്ന കുറച്ചത്. 12 പന്തില്‍ 33 റണ്‍സെടുത്ത കമിന്‍സിനെ പാറ്റിന്‍സണ്‍ വീഴ്ത്തി. മുംബൈക്കായി ബുമ്ര, ബോള്‍ട്ട്, പാറ്റിന്‍സണ്‍, ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) വെടിക്കെട്ട് പൂരമാണ് മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 54 പന്തിൽ 90 റൺസ് എടുത്ത രോഹിതാണ് ടോപ് സ്കോറർ. കൊൽക്കത്തയ്ക്ക് vendi ഇറങ്ങിയ മലയാളി താരം സന്ദീപ് വാര്യരുടെ തുടക്കം നന്നായിരുന്നുവെങ്കിലും അത് തുടരനായില്ല. ഐപിഎല്ലിലെ വിലകൂടിയ താരമായ പാറ്റ് കമിന്‍സിന്റെ ആദ്യ ഓവറില്‍ രണ്ട് സിക്സര്‍ പറത്തിയാണ് രോഹിത്ത് അടിതുടങ്ങിയത്.