അടുത്ത സീസണിലും ചെന്നൈ ടീമിൽ (Chennai Super Kings) ഉണ്ടാവുമെന്ന സൂചന നൽകി എം എസ് ധോണി (MS Dhoni). കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ നടക്കുന്ന അവസാന മത്സരത്തിന്റെ ടോസ് വേളയിലാണ് ധോണി ഈ സൂചന നൽകിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ധോണിയോട് അവതാരകനായ ഡാനി മോറിസന്റ് ഇന്നത്തെ മത്സരം ചെന്നൈക്കായി (Chennai Super Kings) കളിക്കുന്ന അവസാന മത്സരം ആയിരിക്കുമോ എന്ന് ചോദിച്ചിരുന്നു.  അതിന് തീർച്ചയായും ഇത് അവസാന മത്സരം ആയിരിക്കയില്ലയെന്നാണ് ധോണി പ്രതികരിച്ചത്.    


Also read: ശ്രേഷ്ഠം.. മനോഹരം.. നാലു വയസുകാരി Esther നെ പ്രശംസിച്ച് PM Modi 


ഫ്രാഞ്ചൈസി സിഇഒ കാശി വിശ്വനാഥൻ അടുത്ത ഐപിഎൽ (IPL 2020) സീസന്നിലും ധോണിതന്നെ ടീമിനെ നായിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.  പ്രകടനം മോശമായി പ്ലേ ഓഫ് യോഗ്യത നേടാതിരുന്നത്  ഇക്കൊല്ലം മാത്രമാണെന്നും അതുകൊണ്ടുതന്നെ ടീമിൽ അഴിച്ചുപണി ആവശ്യമുണ്ടെന്ന് കതരുതുന്നില്ലയെന്നും അദ്ദേഹം ഒരഭിമുഖത്തിൽ മാനേജ്മെന്റിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.  


Also read: നെയ്യാർ സഫാരി പാർക്കിൽ നിന്നും ചാടിയ കടുവയെ പിടികൂടി  


ടീമിന്റെയും ധോണിയുടേയും  (MS Dhoni) മോശം പ്രകടന ഒന്നുകൊണ്ടുമാത്രം ഇക്കൊല്ലം പ്ലേ ഓഫ് കാണാതെ ആദ്യം ഔട്ട് ആകുന്ന ടീമായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings).  ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത വർഷം ടീം അഴിച്ചുപണിയും എന്ന സൂചന പുറത്തുവന്നത്.  ഈ വർത്തയെ തള്ളിക്കൊണ്ടാണ് സിഇഒ രംഗത്തെത്തിയത്.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)