ഐപിഎൽ പൂരത്തിന് ഇന്ന് അബുദാബിയിൽ കൊടിയേറും
പരിചയ സമ്പന്നരുടെ ടീമാണ് ചെന്നൈ ഇന്ത്യൻസ് എന്നുതന്നെ പറയാം. എന്നാൽ സുരേഷ് റെയനയുടെ അഭാവം ടീമിന് തിരിച്ചടിയാകുമോ എന്ന സംശയം ഇല്ലാതില്ല.
IPL 2020.. പൂരത്തിന് ഇന്ന് കൊടിയേറും. ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7:30 നാണ് ആദ്യകളിയുടെ തുടക്കം. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്.
Also read: IPL 2020: ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി എത്തുമ്പോൾ നേരിടാനൊരുങ്ങുന്നത് കനത്ത വെല്ലുവിളി
വളരെക്കാലമായി ധോണി (MS Dhoni)യുടെ കളി കാത്തിരിക്കുന്ന ആരാധകർക്ക് ഇനി മണിക്കൂറുകൾ മാത്രം. മുംബൈ ഇന്ത്യൻസ് നാല് തവണ ഐപിഎൽ കിരീടം ചൂടിയവരാണ്. രോഹിത് ശർമ്മയുടെ കീഴിലുള്ള ടീമിന്റെ പ്രധാന ലക്ഷ്യം അഞ്ചാം കിരീടമാണ്. മൂന്ന് തവണ ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയവരാണ് ചെന്നൈ ഇന്ത്യൻസ് (Chennai Indians).
ഈ രണ്ടു ടീമുകളും ഇതുവരെ 30 തവണ നേർക്കുനേർ വന്നിട്ടുണ്ടെങ്കിലും 18 തവണയും വിജയം മുംബൈ ഇന്ത്യൻസിനായിരുന്നു. പരിചയ സമ്പന്നരുടെ ടീമാണ് ചെന്നൈ ഇന്ത്യൻസ് എന്നുതന്നെ പറയാം. എന്നാൽ സുരേഷ് റെയനയുടെ അഭാവം ടീമിന് തിരിച്ചടിയാകുമോ എന്ന സംശയം ഇല്ലാതില്ല.
Also read: IPL 2020: അബുദാബിയിലെ ക്യാമ്പില്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്കര്‍; താരം മുംബൈ ടീമിലേക്ക്...
അതുപോലെ തന്നെ കരുത്തരായ കളിക്കാരാണ് മുംബൈ ഇന്ത്യൻസിനും (Mumbai Indians) ഉള്ളത്. 2019 ലെ ഫൈനലിൽ അവസാന പന്തിൽ ഒരു റണ്ണിനാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ മുംബൈ ഇന്ത്യൻസ് തോൽപ്പിച്ചത്. എങ്കിലും ആദ്യ മത്സരം ജയിക്കാനായിരിക്കും ക്യാപ്റ്റൻ കൂളിന്റെ ശ്രമം.