അബുദാബി: കൊറോണ വൈറസ് (Corona Virus) പശ്ചാത്തലത്തില്‍ UAEയിലേക്ക് മാറ്റിയ IPL പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കുങ്ങള്‍ പുരോഗമിക്കുകയാണ്. പരിശീലന ക്യാമ്പില്‍ നിന്നുമുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
IPL 2020: ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ക്യാപ്റ്റനാക്കാൻ ഉദ്ദേശിച്ചത് ധോണിയെയല്ല, വീരുവിനെയായിരുന്നു..
ഇപ്പോഴിതാ, മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരങ്ങള്‍ക്കൊപ്പം പരിശീലന ക്യാമ്പില്‍ സമയം ചിലവിടുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കറി(Sachin Tendulkar))ന്‍റെ മകന്‍ അര്‍ജ്ജുന്‍ തെന്‍ഡുല്‍ക്ക(Arjun Tendulkar)റിന്‍റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചാഹറാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീന്തല്‍കുളത്തില്‍ മറ്റ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന അര്‍ജ്ജുനാണ് ചിത്രത്തിലുള്ളത്.
IPL 2020: ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും
ചാഹറിനു പുറമേ ന്യൂസിലാന്‍ഡ് താരം ട്രെന്‍റ് ബോള്‍ട്ടും ചിത്രത്തിലുണ്ട്. ഫോട്ടോ വൈറലായതോടെ മുംബൈ ടീമില്‍ അര്‍ജ്ജുനുമുണ്ടോ എന്ന സംശയമാണ് ആരാധകര്‍ക്ക്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മെന്‍ഡറായുള്ള ടീമില്‍ അര്‍ജ്ജുനെയും ഉള്‍പ്പെടുത്തിയോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍, മുംബൈ ഇന്ത്യന്‍സിന്‍റെ നെറ്റ് ബോളര്‍മാരുടെ സംഘത്തില്‍ ഇടം നേടിയാണ് അര്‍ജ്ജുന്‍ UAEയിലെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
You’re only one swim away from a good mood #poolday #onefamily #IPL @mipaltan pic.twitter.com/DFVHMMkKvM
— Rahul Chahar (@rdchahar1) September 14, 2020
IPL 2020: ആശങ്കയേറുന്നു.. ബിസിസിഐ മെഡിക്കൽ ഓഫീസർക്കും കൊറോണ..!
COVID 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ IPL ടീമുകള്‍ തങ്ങളുടെ പരിശീലനത്തിന് സഹായിക്കുന്ന നെറ്റ് ബോളര്‍മാരെ ഇന്ത്യയില്‍ നിന്നും തന്നെ ഒപ്പം കൂട്ടുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സമയത്ത് നെറ്റ് ബോളറായി പലതവണ ബോള്‍ ചെയ്തിട്ടുള്ള താരമാണ് ഇടംകയ്യന്‍ പേസ് ബൗളറായ അര്‍ജ്ജുന്‍. ഇന്ത്യയില്‍ നടക്കുന്ന IPL മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ നെറ്റ് ബൗളറായി അര്‍ജ്ജുന്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്.
CSK ടീമിന്‍റെ വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നും റെയ്ന പുറത്ത്; ഇനി തീരുമാന൦ ധോണിയുടേത്!!
എന്നാല്‍, മുംബൈ ക്യാമ്പിലെ ബോളര്‍മാരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരക്കാരനായി അര്‍ജ്ജുനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. പുതിയ കളിക്കാരനെ UAEയിലെത്തിച്ചാല്‍ ക്വാറന്‍റീന്‍ കടമ്പകള്‍ കടക്കാന്‍ സമയമെടുക്കുമെന്നത് അര്‍ജ്ജുന്റെ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കുന്നു.