ഷാർജ:  ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് (Rajasthan Royals) 4 വിക്കറ്റ് വിജയം.  224 റൺസ് എന്ന കൂറ്റൻ മഴയെ  മൂന്ന് പന്ത് ബാക്കിനിൽക്കെയാണ് രാജസ്ഥാൻ മറികടന്നത്.    


COMMERCIAL BREAK
SCROLL TO CONTINUE READING

224 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals)  വലിയ പ്രതീക്ഷ ജോസ് ബട്ലർ ആയിരുന്നുവെങ്കിലും 7 പന്തിൽ 4 റൺസ് എടുത്ത് അദ്ദേഹ മടങ്ങി.  എന്നാല്‍ സ്റ്റീവ് സ്‌മിത്തും മലയാളി താരം സഞ്ജു സാംസണും ചേർന്ന് രാജസ്ഥാനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. 


Also read: IPL 2020: ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു; പഞ്ചാബിന് പഞ്ച് തുടക്കം 


ഒന്‍പതാം ഓവറില്‍ സ്‌മിത്ത് 27 പന്തില്‍ 50 റൺസിന് മടങ്ങുമ്പോള്‍ രാജസ്ഥാന്‍ (Rajasthan Royals) 100 പിന്നിട്ടിരുന്നു. പിന്നീടങ്ങോട്ട് സഞ്ജു വെടിക്കെട്ട് പൂരമായിരുന്നു കാഴ്ചവച്ചത്.  42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റൺസെടുത്തു. സഞ്ജു (Sanju Samson) പുറത്തായതോടെ വിജയമുറപ്പിച്ചിരുന്ന പഞ്ചാബിന്‍റെ ആത്മവീര്യം കെടുത്തിയത് തിവാട്ടിയ ആയിരുന്നു. 


മായങ്ക് അഗര്‍വാള്‍-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് കിംഗ്സ് ഇലവൻ പഞ്ചാബിന് (KingsXI Punjab) കൂറ്റന്‍ സ്‌കോര്‍ നേടാൻ കഴിഞ്ഞത്.  രണ്ടുപേരും ചേർന്ന് ഒന്നാം വിക്കറ്റില്‍ 183 റണ്‍സ് ആണ് അടിച്ചു വാരിയത്. നിക്കോളാസ് പുരാന്‍റെ അവസാന ഓവറുകളിലെ വെടിക്കെട്ടും കൂടി ചേർത്ത് പഞ്ചാബ് 20 ഓവറിൽ അടിച്ചുകൂട്ടിയത് 224 റൺസ് ആണ്.  തന്റെ കന്നി ഐപിഎൽ ശതകം നേടിയ മായങ്കിന് പക്ഷേ തിളങ്ങാനായില്ല.