IPL 2020: ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു; പഞ്ചാബിന് പഞ്ച് തുടക്കം

ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് പഞ്ചാബ് ഒരു വിക്കറ്റും നഷ്ടപ്പെടാതെ 133 റൺസ് എടുത്തിരിക്കുകയാണ്.   

Written by - Ajitha Kumari | Last Updated : Sep 27, 2020, 08:31 PM IST
  • രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ടീമിലുള്ളത്. യശസ്വി ജെയ്സ്വാളിന് പകരം ജോസ് ബട്ട‍്‍ല‍ർ കളിക്കുന്നു. മില്ലറിന് പകരം രജപുത്തിനെ ടീമിലുൾപ്പെടുത്തി.
  • പഞ്ചാബ് ടീമിൽ മാറ്റങ്ങളൊന്നും തന്നെയില്ല. ക്രിസ് ഗെയിലിന് ഇത്തവണയും ടീമിൽ സ്ഥാനം നൽകിയില്ല.
IPL 2020: ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു; പഞ്ചാബിന് പഞ്ച് തുടക്കം

ഷാർജ:  ഐപിഎല്ലിൽ ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുത്തു. അതിനെതുടർന്ന് ബാറ്റിംഗ് ആരംഭിച്ച കിങ്സ് ഇലവൻ പഞ്ചാബിന് (KingsXI Punjab) മികച്ച തുടക്കം. രാഹുലും മായങ്കും ചേർന്ന് ആദ്യ 5 ഓവറിൽ 58 റൺസെടുത്തു.  ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് പഞ്ചാബ് ഒരു വിക്കറ്റും നഷ്ടപ്പെടാതെ 133 റൺസ് എടുത്തിരിക്കുകയാണ്. 

രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ (Rajasthan Royals) ടീമിലുള്ളത്. യശസ്വി ജെയ്സ്വാളിന് പകരം ജോസ് ബട്ട‍്‍ല‍ർ കളിക്കുന്നു. മില്ലറിന് പകരം രജപുത്തിനെ ടീമിലുൾപ്പെടുത്തി. പഞ്ചാബ് ടീമിൽ മാറ്റങ്ങളൊന്നും തന്നെയില്ല. ക്രിസ് ഗെയിലിന് ഇത്തവണയും ടീമിൽ സ്ഥാനം നൽകിയില്ല.

Also read: IPL 2020: ഇന്ന് തീപാറും മത്സരം; റോയൽസും കിംഗ്സും ഇന്ന് നേർക്കുനേർ  

ഇന്ന് നടക്കുന്ന കളിയിൽ ഷാർജയിലെ ചെറിയ ഗ്രൌണ്ടിൽ വലിയ സ്കോർ പിറക്കുമെന്നാണ് പ്രവചനം.  ആദ്യ മത്സരത്തിൽ രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ (Chennai Super Kings) തോൽപ്പിച്ചിരുന്നു.    ആദ്യ കളിയില്‍ ഡല്‍ഹിയോട് തോറ്റതിനുശേഷം രണ്ടാം മത്സരത്തില്‍ സിഎസ്‌കെയെ തറപറ്റിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. 

Also read: ആശങ്കയേറുന്നു: സംസ്ഥാനത്ത് 7445 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3391 പേർ രോഗമുക്തർ  

Rajasthan Royals: സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, ടോം കറന്‍, രാഹുല്‍ തിവാട്ടിയ, ജയ്‌ദേവ് ഉനദ്കട്ട്.

KingsXI Punjab: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, കരുണ്‍ നായര്‍, സര്‍ഫ്രാസ് ഖാന്‍, ജെയിംസ് നീഷാം, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌ണോയ്, ഷെല്‍ഡന്‍ കോട്രെല്‍, മുഹമ്മദ് ഷമി. 

Trending News