ഷാർജ: IPL ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (Kolkata Knight Riders) ബാംഗ്ലൂരിന് മികച്ച തുടക്കം.   ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 റൺസാണ് ബാംഗ്ലൂർ നേടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്. ബാംഗ്ലൂരിൽ ഗുർകീരത് സിംഗ് മന് പകരം മുഹമ്മദ് സിറാജ് ടീമിലെത്തിയപ്പോൾ കൊൽക്കത്തയിൽ സ്പിന്നർ സുനിൽ നരേനു പകരം ടോം ബാന്റണും ടീമിലെത്തി. ടോമിന്റെ ഐപിഎൽ അരങ്ങേറ്റമാണിന്ന്.  


Also read:അര്‍ധസെഞ്ചുറി നേടി ഡികോക്, സൂര്യകുമാര്‍; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ


കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബാലൻസ്ഡ് ആയ ഒരു സംഘമാണ് ഇക്കുറി റോയൽ ചലഞ്ചേഴ്സ്.  ഇരു ടീമുകളും ആറ് മത്സരങ്ങൾ വീതം കളിച്ചപ്പോൾ 4 ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്.  എന്നാൽ റൺറേറ്റിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത ബാംഗ്ലൂരിനേക്കാൾ ഒരുപടി മുന്നിലാണ്.   


Kolkata Knight Riders: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, ടോം ബാന്റന്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി.


Royal Challengers Bangalore: ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഇസുരു ഉഡാന, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, യൂസ്വേന്ദ ചാഹല്‍.